21.4.21
14.4.21
വിഷു - 2021
'കാലമിനിയുമുരുളും..' അല്ലെങ്കിൽ വേണ്ട, വിഷുവായാലും തിരുവോണമായാലും കിടക്കപ്പൊറുതിയില്ലാത്ത സഫലമീയാത്ര പുതിയ കാലപ്രമാണത്തിൽ 'ക്ളീഷേ ലിസ്റ്റി' ലാണത്രെ..!
മഞ്ഞയണിഞ്ഞുനിൽക്കേണ്ട കൊന്നമരക്കൊമ്പുകൾ വേനൽ മഴയുടെ തല്ലികൊഴിക്കലിൽ ഏതാണ്ട് ശൂന്യം, ബാക്കി മരം കയറി പിള്ളേരും കൊണ്ടോയി. കൊഴിഞ്ഞതത്രയും ആർക്കും വേണ്ടാതെ, ഭൂമിയെ മഞ്ഞപുതപ്പിട്ടു കിടത്തിയിരിക്കുന്നു; മനോഹരം.
സ്മൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളും; ആശങ്കയുടെ നാളുകളുകളിലും ആശ്വാസത്തിന്റെ കണിയൊരുക്കാനുള്ള തിരക്കിനൊപ്പം റംസാൻ നോമ്പിന്റെ ആദ്യദിന തള്ളലും; നഗരത്തിലെ പഴം പച്ചക്കറി കടകളിലൊക്കെയും ഇന്നലെ തിരക്കോട് തിരക്ക്.
ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റിയ്ക്ക് കാരണം തെരഞ്ഞെടുപ്പ് ആണെന്ന് ശാസ്ത്രീയമായും അല്ലാതെയും പാണന്മാർ പാടി തെളിയിക്കുന്നു; ആഘോഷങ്ങൾ, അതിനൊരു കൊറോണയപ്പനെയും പേടിയില്ല. എന്തായിരുന്നാലും ഇനി കിട്ടാതാകുമോ എന്ന പേടിയാലാണോ എന്തോ, വാക്സിൻ കുത്തുകേന്ദ്രങ്ങളിൽ അത്യാവശ്യം തിരക്ക് കൂട്ടുന്നുണ്ട്, നന്ന്.
എല്ലാവർക്കും സ്നേഹസമൃദ്ധിയുടെ , അതില്പരം കരുതലിന്റെ കാലം ആശംസിക്കുന്നു; വിഷുദിനാശംസകൾ
എഴുതിയത്
Alif/അലിഫ്
at
Wednesday, April 14, 2021
0
അഭിപ്രായങ്ങള്‍