അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിക്കും മുല്ലപ്പൂനിറമുള്ള പകലുകള്‍ക്കുമിടയില്‍ സംഭവിച്ചത് ..!
നൈജീരിയയില്‍ നിന്ന് നാട്ടിലേക്കും തിരികെ ഇങ്ങോട്ടേക്കുമുള്ള യാത്രകള്‍ക്കിടയിലും അല്ലാതെയും പല തവണ എനിക്ക് എമിഗ്രേഷനും കസ്റ്റംസ് ചെക്കിങ്ങും ഒക്കെ കഴിഞ്ഞ് ദുബായ് നഗരത്തിലേക്ക് പ്രവേശിക്കേണ്ടിവന്നിട്ടുണ്ട് ; പക്ഷേ ഇത്തവണത്തെ അനുഭവം ഇത്തിരി വ്യത്യസ്തമായിരുന്നത് കൊണ്ടാണീ കുറിപ്പ്.
എന്നെയും ഭാണ്ഡകെട്ടുകളെയും മറ്റൊരു വശത്തേക്ക് ആനയിച്ച് , എന്റെ
പെട്ടി തുറക്കാൻ പറഞ്ഞു ; പൂട്ട് തുറന്നു കൊടുത്തു ശേഷം അയാള്‍ ഓരോ ഐറ്റമായി തിരഞ്ഞു പുറത്തേക്ക് വെച്ചു.
ഇതിനിടയ്ക്ക് എന്നോട് വളരെ സൌമ്യമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്.
പറയാതിരിക്കാന്‍ വയ്യ; ഇത്രയും സൗമ്യത ലോകത്തൊരു പോലീസുകാരനില്‍ നിന്നും
നമുക്ക് പ്രതീക്ഷിക്കാനാവില്ല. പെട്ടിയുടെ സൈഡില്‍ വെച്ചിരുന്ന സോക്സും
അടിവസ്ത്രങ്ങളും മറ്റുമടങ്ങിയ കവര്‍ അയാൾ പുറത്തേക്കെടുത്ത് പരിശോധിച്ചു;
ഒപ്പം എന്നെ നോക്കി ഒരു ചിരിയും.
അയാള്‍ ചിരിക്കും, കാരണം
തലേന്ന് പായ്ക്ക് ചെയ്യുമ്പോള്‍ വെറുതെ ഒരു കുസൃതിക്ക് ഗ്രേ, വെള്ള, ഗ്രേ,
വെള്ള ...എന്നിങ്ങനെ ക്രമമായിട്ടാണു ജട്ടികള്‍ വെച്ചിരുന്നത്. അയാള്‍ അതെല്ലാം
കുടഞ്ഞിട്ട് പരിശോധിച്ചു; പ്രധാനമായും ജട്ടിയുടെ ഇലാസ്റ്റിക് ഭാഗമാണ്
അമര്‍ത്തിയും വലിച്ചുമൊക്കെ നോക്കുന്നത്. പരിശോധനാശേഷം അവയെല്ലാം തിരികെ
വെയ്ക്കുവാന്‍ ഞാനായിട്ട് നോക്കിയിട്ട് സമ്മതിച്ചില്ല.. അയാൾ തന്നെ തിരികെ
ഗ്രേ, വെള്ള, ഗ്രേ, വെള്ള ... ക്രമത്തില്‍ മടക്കി അടുക്കി കവറിലിട്ട്
പെട്ടിയിലാക്കി വെച്ചു.. ഒരു ചെറു പുഞ്ചിരിയോടെ..!
'നിരോധിക്കപ്പെട്ട പുസ്തകം' കൈവശം വച്ചതിന് പെരുമാളും
പ്രതാപും ഉൾപ്പെടയുള്ളവർ
നേരിടേണ്ടി വന്ന അറബി പോലീസിന്റെ മാനസിക പീഡന ചോദ്യം ചെയ്യലുകള്‍..
റിയാസും യാസീന്‍ മാലികും (അല്ല.. ജാവേദും..!) ഒക്കെ നേരിടേണ്ടിവന്ന
ക്രൂരമായ വിചാരണകള്‍.. നോവല്‍ ഫാക്ടറിയിലെ സംഭവങ്ങള്‍ ഓരോന്നായി ഒരു ചലച്ചിത്രത്തിലെന്ന
വണ്ണം എന്റെ ഉള്ളിലൂടെ മിന്നിപ്പാഞ്ഞു. ആ മുറിയുടെ അതിരുകള്‍ തിരിച്ചിരുന്ന
ഇടഭിത്തികളിലെ കറുത്ത ചില്ലണിഞ്ഞ ജാലകങ്ങള്‍ക്കപ്പുറമിരുന്നു ആരൊക്കെയോ എന്നെ
നിരീക്ഷിക്കുന്നതായി തോന്നി അസ്വസ്ഥതപെട്ടു..!
പെരുമാള്‍ പറഞ്ഞത് പോലെ
അടുത്ത മുറികളില്‍ നിന്നും നിലവിളി ശബ്ദം ഉയരുന്നുണ്ടോയെന്ന് ചെവികള്‍ വട്ടം
പിടിക്കുന്നതെന്തിനു ..? വരികള്‍ക്കിടയിലെ വര്‍ണനകള്‍ക്കും ഭാവനകള്‍ക്കുമുപരി
കഥാസന്ദര്‍ഭങ്ങള്‍ യാഥാർത്ഥ്യം പ്രാപിച്ച് അറേബ്യന്‍ കാരാഗൃഹത്തിലേക്കെവിടെയോ
എന്നെ വലിച്ചെറിയാന്‍ പോകുന്നുവെന്ന ഭീതി നുരഞ്ഞു പൊന്തിയ നിമിഷങ്ങള്‍..!
അയാള്‍ ആ പുസ്തകം കയ്യിലേക്കെടുത്തപ്പോള്‍ എന്റെ പെരുവിരലില്‍ നിന്നൊരു വിറയല്‍ സുഷ്‌മ്‌നാനാഡിയിലൂടെ പെരുത്ത് കയറി ദേഹമാസകലം വ്യാപിച്ചു. എങ്കിലും, തളരരുത് ; സി.ഐ.ഡികളുടെ ചോദ്യം ചെയ്യലിനെ സധൈര്യം നേരിട്ട പ്രതാപിനെപ്പോലെ ഈ സന്ദർഭത്തെ സമീപിക്കാൻ തലച്ചോറിലെ ഏതോ ഒരു കണിക ഉത്തരവിട്ടു.
കുറെ നേരം കൂടി എല്ലാം അരിച്ചുപെറുക്കി , തിരിച്ചടുക്കി വെച്ചിട്ടും പ്രതീക്ഷിച്ചതെന്തോ കിട്ടാത്ത മുഖഭാവത്തോടെ അയാള്‍ എന്നെ പാസ്പോര്‍ട്ടും തന്ന് പറഞ്ഞയച്ചു. അപ്പോഴും മറുവശത്ത് മൂന്നാലുപേര്‍ ചേർന്ന് ആ കാപ്പിരികളോട് കയര്‍ക്കുന്നത് കേള്‍ക്കാമായിരുന്നു..!
പുറത്തെ ലിമോസിന്‍ ലൌഞ്ചില്‍ എന്നെയും കാത്തിരുന്ന് മുഷിഞ്ഞ കൂടെയുള്ള രണ്ട് പേരും അപ്പോഴേക്കും അന്വേഷിച്ച് വന്നു. അവരോടൊപ്പം വിറയാര്‍ന്ന കാലുകളോടെ നടക്കുമ്പോഴും താമസം ഒരുക്കിയിരുന്ന ജുമൈര എമിരേറ്റ്സ് ടവറിലേക്ക് കാറില്‍ പായുംപോഴും , എന്തിന് ഇപ്പോള്‍ പോലും എന്നെ അലട്ടുന്ന ചില കാര്യങ്ങളുണ്ട്.
ഒന്ന്‍,
എന്തിനായിരിക്കും ഇത്ര കൂലംകഷമായി അവര്‍ എന്റെ സാധനസാമഗ്രികള്‍
പരിശോധിച്ചത്.. എന്തെങ്കിലും തെറ്റായ വിവരത്തിന്‍റെ
അടിസ്ഥാനത്തിലായിരിക്കുമോ..? എങ്കില്‍ അത് എന്തായിരിക്കും..?!
മറ്റൊന്ന്... 'അല്‍ അറേബ്യന്‍ നോവല്‍
ഫാക്ടറി' യില്‍ പരാമര്‍ശിക്കുന്നത് പോലെ സമീറ പര്‍വീണിന്റെ നോവല്‍ 'A spring without
smell' കൈവശം വെയ്ക്കുന്നവര്‍ക്കെല്ലാം, 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന
പേരിലൊരു സ്വതന്ത്ര പരിഭാഷയാണെങ്കില്‍ കൂടി, ഇത്തരം അനുഭവങ്ങളിലൂടെ, ചില
അടയാളങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്ന് പോകേണ്ടി വരുമെന്നുണ്ടാവുമോ..?!
ഒരു
പക്ഷേ അയാള്‍ പുസ്തകത്തിന്റെ മൂന്നാം പേജിലേക്ക് കടന്ന് , ആരെയെങ്കിലും
വിളിച്ച് തര്‍ജ്ജിമ ചെയ്യിതിരുന്നുവെങ്കില്‍ , അത് ഒരു നിരോധിക്കപ്പെട്ട
പുസ്തകമാണെന്ന തോന്നൽ ഉണ്ടാകുമായിരുന്നെങ്കില്‍ എന്റെ അനുഭവം
എന്താകുമായിരുന്നു..?
No comments:
Post a Comment