ചില സ്കൂൾ അധികൃതർ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ..!
ഇന്നലെ നടന്ന ആൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്പ് എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ എത്തിയ നൂറ്കണക്കിനു പെണ്‍കുട്ടികളോട് ആഭരണങ്ങൾ അഴിച്ച് വെയ്ക്കാൻ ആവശ്യപ്പെട്ടത് സത്യമാണെങ്കിൽ ഭയങ്കര പോക്രിത്തരം ആയിപ്പോയി എന്ന് തന്നെ പറയേണ്ടി വരും. പരീക്ഷ നടത്തിപ്പുകാരായ സി.ബി.എസ്. സി. ഒരിടത്തും ഈ നിബന്ധന പറയുന്നില്ല, മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും ഈ ഏർപ്പാട് ഉണ്ടായിരുന്നും ഇല്ല. മത്സരപരീക്ഷക്കൾക്കായുള്ള തയ്യാറെടുപ്പ് മുതൽ വളരെയധികം മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടുന്നവരാണ് മിക്ക കുട്ടികളും , അതിന്റെ കൂടെ ഇത്തരത്തിലുള്ള മറ്റൊരു തരം മാനസിക പീഡനവും കൂടിയായാൽ എന്ത് ചെയ്യും. രക്ഷിതാവിനൊപ്പമല്ലാതെ പരീക്ഷയ്ക്ക് വരുന്ന പെണ്‍കുട്ടികൾക്ക് ഇത്തരമൊരു അവസാനനിമിഷ നിബന്ധന (അതും സ്കൂൾ വക സ്പെഷ്യൽ) എത്രമാത്രം മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കാണും എന്ന് ഊഹിച്ച് നോക്കാവുന്നതേയുള്ളൂ.
ഇത്തരത്തിൽ ചില സ്കൂൾ അധികൃതർ വെറുതെ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ സാധാരണ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു മത്സരപരീക്ഷയ്ക്ക് ആവശ്യം വേണ്ട ഏകാഗ്രതയും ആത്മബോധവുമൊക്കെയാണ് ; തകർക്കപ്പെടുന്നത് അവരുടെ ഭാവി സ്വപ്നങ്ങളും..!
ഇത്തരത്തിൽ ചില സ്കൂൾ അധികൃതർ വെറുതെ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ സാധാരണ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു മത്സരപരീക്ഷയ്ക്ക് ആവശ്യം വേണ്ട ഏകാഗ്രതയും ആത്മബോധവുമൊക്കെയാണ് ; തകർക്കപ്പെടുന്നത് അവരുടെ ഭാവി സ്വപ്നങ്ങളും..!
(വാർത്ത മലയാള മനോരമ കൊച്ചി ഇ-പേപ്പർ എഡിഷൻ - 04.05.2015) )
വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വായിക്കാൻ: New Indian Express-Web Edition
No comments:
Post a Comment