18.1.15

ചെരുപ്പുകള്‍


കാന്‍സര്‍ പാലിയേറ്റീവ് വാര്‍ഡില്‍ കൂട്ടിരിപ്പുകാരെ അങ്ങിനെയിങ്ങനെയൊന്നും അനുവദിക്കാറില്ല; അഥവാ അനുവദിച്ചാല്‍ തന്നെ ചെരിപ്പിടാന്‍ സമ്മതിക്കുകയുമില്ല. രോഗിക്ക് ഉപയോഗിക്കാം; ടോയ് ലറ്റിലും മറ്റും പോകുമ്പോള്‍.
പക്ഷെ ടോയ് ലറ്റിലേക്ക് കയറുന്ന വഴിയില്‍ ഏകദേശം നൂറ്റമ്പതിലധികം ജോഡി ചെരുപ്പുകള്‍ അടുക്കിയും അല്ലാതെയുമൊക്കെ ഇരിക്കുന്നത് കണ്ട് ആകെ കണ്‍ഫ്യൂഷനായി; ആകെ 42 രോഗികള്‍ക്ക് കിടക്കാവുന്ന ആ വാര്‍ഡില്‍ ഇത്രയധികം ചെരുപ്പുകള്‍?  എന്റെ ആശയക്കുഴപ്പത്തിന് അറുതിവരുത്തിക്കൊണ്ട് ആ വാര്‍ഡില്‍ നിന്ന് അപ്പോള്‍ മരിച്ചു പോയ ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടു പോയി; പുതിയ ഒരാള്‍ കുറച്ചു സമയത്തിനകം അതേ കട്ടിലിലേക്ക് വരികയും ചെയ്തു..!
ചെരിപ്പ് ഇട്ട് വരുന്നവര്‍ മിക്കവരും ഇവിടെ നിന്ന് പോകുമ്പോള്‍ അത് തിരികെ കൊണ്ടു പോകുന്നില്ലന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല

(എഫ്.ബി. സ്റ്റാറ്റസ് :  07.01.2015 )

1 comment:

കൊച്ചു ഗോവിന്ദൻ said...

ഇത്രയും ഹ്രസ്വവും ലളിതവുമായ വരികളിലൂടെ വേദനിപ്പിക്കുന്ന ഒരു സത്യം വെളിപ്പെടുത്തുമ്പോൾ അതിന്റെ തീവ്രത വല്ലാതെ കൂടുന്നു. വെറും കയ്യോടെ മാത്രമല്ല വെറും കാലോട് കൂടിയും ആണ് എല്ലാവരും മടങ്ങി പോകുന്നത് അല്ലേ?