വാഴക്കുല വരുത്തുന്ന വിനകള്‍..!
ജോലിത്തിരക്കിലിരിക്കുമ്പോൾ പലപ്പോഴും 'ഒന്ന് കിടക്കാൻ '
പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നും. പക്ഷെ കഴിഞ്ഞ പത്ത് പന്ത്രണ്ട്
ദിവസമായി കിടന്ന് കിടന്ന് മടുത്തു എന്ന് തന്നെ പറയാം; ഒന്ന് നടു നിവർത്തിയിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് കൊതിച്ച് പോകുന്ന നാളുകൾ...!
അത് കഴിഞ്ഞു പിണ്ടിയുരിക്കലായി
(പാളയംകോടൻ വാഴയുടെ പിണ്ടിയും ചെറുപയറും ഇട്ടൊരു തോരൻ , രസികനല്ലേ..?!) ; കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്കിന്റെ ആവേശം. ഇത് പക്ഷേ ഒരു ഒന്നൊന്നര ഉരിക്കലായിപ്പോയി , വാഴയ്ക്ക് നല്ല
വണ്ണമുണ്ടായിരുന്നന്നേ; ഉരിച്ചിട്ടും ഉരിച്ചിട്ടും തീരുന്നുമില്ല.
ഭാര്യാവ് അടുത്ത് നിൽക്കുന്നു , നമ്മൾ ഇത് എത്ര കണ്ടതാണ് എന്നൊരു ജാഡയിൽ പിണ്ടി ഉരിച്ചെടുത്ത് കഴിഞ്ഞപ്പോഴേക്കും നമ്മുടെ 'ഊര' യ്ക്ക് മേല്‍ഭാഗത്തൊരു ചെറിയ പിടുത്തം..!
അതൊന്നും
വകവെയ്ക്കാതെ വാഴക്കുലയും പൊക്കിയെടുത്ത് വീട്ടിൽ എത്തിയപ്പോഴേക്കും
മനസ്സിലായി, നടു പണിമുടക്കാൻ സാധ്യതയുണ്ട് എന്ന്.
നല്ല വേദന;
അക്ഷരാർത്ഥത്തിൽ വേദനകൊണ്ട് പുളയുക തന്നെയായിരുന്നു. വേദന പിന്നെയും
അധികരിച്ച് തുടങ്ങും മുന്നേ നല്ലപാതി ഡോക്ട്ടറെ വിളിക്കുന്നു, മരുന്ന്
എത്തിക്കുന്നു. കൂടെയൊരു ഉപദേശവും "കട്ടിലിൽ നേരെ കിടന്നാലേ ഇത് മാറൂ.." .
തള്ളികളയാൻ പറ്റാത്ത ഉപദേശമാണ്; കാരണം നടുവൊടിയല്‍ കേസില്‍ അവളുടെ മുൻകാല
പ്രായോഗിക പരിചയം അത്രയ്ക്കുണ്ട്.
ഏതായാലും
ഭാര്യാവിൻ ഉപദേശവും പരിചരണവും ഞങ്ങളുടെ പ്രിയപ്പെട്ട ഡോകടർ സാറിന്റെ
കൈപ്പുണ്യമാർന്ന മരുന്നും (ഇദ്ദേഹത്തെക്കുറിച്ച് വിശദമായി മറ്റൊരു
കുറിപ്പ് പിന്നീട് ) , എന്നാൽ പിന്നെ ഇതൊക്കെ പാലിച്ചും അനുസരിച്ചും
സേവിച്ചും കിടന്നേക്കാം എന്ന എന്റെ മനസ്സും കാരണം ദാ ഇപ്പോഴെങ്കിലും എണീറ്റിരുന്നു
റ്റൈപ്പ് ചെയ്യാന്‍ പറ്റുന്നു.
വാഴക്കുല / പിണ്ടിയുരിക്കല്‍ എപ്പിസോഡിൽ സംഭവിച്ചത് ക്ഷീണം പറ്റിയിരുന്ന നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള (L3-L4) ഡിസ്കുകളില്‍ കാര്യമായ ബള്‍ജിംഗും L5 യില്‍ ചെറിയ ക്ഷതവുമൊക്കെയാണെന്ന് വേദനയൊന്ന് കുറഞ്ഞ ശേഷം (മൂന്ന്‍ ദിവസങ്ങള്‍ക്കു ശേഷം) നടത്തിയ എം. ആര്‍. ഐ. സ്കാന്‍ വെളിവാക്കി തന്നു. തത്സമയം മരുന്നും വിശ്രമവും ഒക്കെ തുടങ്ങിയതിനാല്‍ മാത്രം വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ലന്നും..!
ഈ കിടപ്പില്‍ ഫേസ്ബുക്കിലും മറ്റും വരുന്ന നിങ്ങളുടെയൊക്കെ സ്റ്റാറ്റസും മെസ്സേജും പോസ്റ്റുകളും ചിത്രങ്ങളുമോക്കെയായിരുന്നു എനിക്ക് കൂട്ട്; വേദനയുടെ കടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിങ്ങളുടെ നുറുങ്ങുകളുടെ ആശ്വാസം (പലതിലും 'ലൈക്ക്' അടിക്കാന്‍ പറ്റുമായിരുന്നെങ്കിലും കമന്റുകള്‍ ചിലസമയം അസാധ്യമായിരുന്നു..! ) ചെറുതല്ല..!
അധിക സമയം ഇരിക്കാന്‍ അനുവാദമില്ല...ബാക്കി പിന്നെ..!! ഇനിയും ഒരാഴ്ച കൂടി പൂര്‍ണ്ണ വിശ്രമം അനിവാര്യം..!!!
സ്നേഹ പൂര്‍വ്വം
- അലീഫ്
3 comments:
എന്നിട്ട് വാഴപ്പിണ്ടിയും ചെറുപയറും ഇട്ട് തോരൻ വച്ചോ? മറുപടി ഇപ്പൊ വേണ്ട കേട്ടോ. ഒരാഴ്ചത്തെ വിശ്രമം ഒക്കെ കഴിഞ്ഞ്, ഉഷാറായിട്ട് മതി. :)
Post a Comment