ഒരു ഹര്‍ത്താല്‍ സെല്‍ഫി..!
പോണ്ടിച്ചേരിയെന്ന പുതിയ പുതുച്ചേരിയിലേക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച വണ്ടി കയറുമ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നു, തമിഴ് മുഖ്യമന്ത്രിയമ്മാവുക്ക് വല്ലതും പറ്റിയാല്‍ പാണ്ടിനാട്ടില്‍ തെണ്ടിയത് തന്നെ; പക്ഷെ പണികിട്ടിയത് ഇന്ന് സ്വന്തം മലയാളത്താന്മാരില്‍ നിന്നും..!
പോണ്ടിയില്‍ നിന്നും 'രതിമീന' വണ്ടിയില്‍ ഇന്നലെ രാത്രി കേറി, രാവിലെ നാഗര്‍കോവില്‍ എത്തി, ബസ്സ് മച്ചാന്‍ന്മാര്‍ തന്നെ വളരെ 'ഡീസന്റ്' ആയി , റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച് ടിക്കറ്റ് (ചായ, വട, പ്രാതല്‍ പൊതികള്‍ സഹിതം- അതല്ലേ ഡീസന്റ് ഇടപാട് എന്ന് പറഞ്ഞത് ) എടുത്ത് കയറ്റി വിട്ടു. നേമം കഴിഞ്ഞപ്പോള്‍ മുതല്‍ വണ്ടി എവിടെങ്കിലും പിടിച്ചിട്ടാല്‍ അവിടെ ഇറങ്ങാന്‍ കുടുംബയോഗ തീരുമാനമായിരുന്നു. കരമന പള്ളിയ്ക്ക് താഴെ ക്രോസ്സിങ്ങില്‍ വണ്ടി നിര്‍ത്തിയ ഇത്തിരി നേരം കൊണ്ട് ഭാണ്ഡകെട്ടുകള്‍ സഹിതം ചാടി.
കരമന വരെ ഒരു ഷോര്‍ട്ട്കട്ട് നടപ്പ് (ഊടുവഴികള്‍ക്ക് മകനെ Adhil , നൻഡ്രി..!) ; ശേഷം ബൈക്കുകളില്‍ തവണകളായി തമലത്തെ വീട്ടിലേക്ക്; എട്ടര ഒന്‍പതു മണിക്ക് ടാര്‍ജറ്റ് ചെയ്തിരുന്നത് പത്തരയായി എന്നേയുള്ളൂ.. എങ്കിലും 'നോര്‍ത്ത് 24 കാതം' സിനിമയുടെ ഒരു മിനിയേച്ചര്‍ വേര്‍ഷന്‍ ഈ യാത്രയിലൂടെ പകര്‍ന്ന് കിട്ടിയതില്‍ വളരെ സന്തോഷം; താങ്ക്യു ഹർത്താൽ ചേട്ടന്മാരെ..! :(
ഒരു പെരുവഴി സെൽഫി കൂടിയില്ലാതെ പിന്നെന്ത് ഹർത്താൽ ആഘോഷം..!?
No comments:
Post a Comment