മഴനിഴല്‍ പ്രദേശങ്ങള്‍
നാടോടിയപ്പോള്‍ ഞാനും പങ്കുചേര്‍ന്നു. കാമറകളുടെ മുന്നിലേക്കല്ല. കുറച്ച് നാട്ടുകാരും കൂട്ടുകാരും കുട്ടികളും ഒരു മഹാമേളയുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തോടെ ഒരു കാതം ഓടിത്തീര്‍ത്തു. ഓര്‍ക്കാപ്പുറത്താണ് കരിനിഴല്‍ വീണുതുടങ്ങിയത്. നാട്യങ്ങളും കാപട്യവും അഹങ്കാരത്തിന്റെ ദുര്‍ഗന്ധവും ചേര്‍ന്ന് മനസ്സില്‍ വേലികള്‍ നിര്‍മിച്ചു. കാണാമറയത്ത് തുഴച്ചിലുകാരും അമ്പെയ്ത്തുകാരും രാജ്യത്തിന്റെ അഭിമാന താരങ്ങളായത് നാം ശ്രദ്ധിക്കുന്നുമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ഒരു തീരുമാനത്തിന്റെ ബലത്തില്‍ സൂക്ഷ്മതയോടെ എല്ലാം ചെയ്തുതീര്‍ക്കാനുള്ള സാവകാശം കിട്ടിയതുമാണ്. എന്നിട്ടും അവസാനത്തെ ധിറുതികാലം പാര്‍ത്ത് പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. അതവര്‍ക്ക് കൊയ്ത്തുകാലമാണ്. കായിക കേരളത്തിന്റെ നെറുകയില്‍ നെറ്റിപ്പട്ടം ചാര്‍ത്താനുള്ള അവസരം കൈവിട്ടുപോയിരിക്കുന്നു. സാരമില്ല, അടുത്ത തവണയെങ്കിലും സംഘാടനം ജാഗ്രതയോടെ, സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും അതിവേഗതയിലുള്ള യാത്രകള്‍ അഭികാമ്യമായ വികസന പഥങ്ങളിലേക്ക് എത്തുകയില്ല എന്നാണ് എന്റെ വിശ്വാസം.
ആർക്കിടെക്റ്റ് പത്മശ്രീ ജി. ശങ്കർ മാധ്യമം ദിനപത്രത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലെഴുതുന്ന 'പൊരുളുതേടി' എന്ന പംക്തിയിലെ ആദ്യ ലേഖനത്തിൽ നിന്ന്. പൂർണ്ണ വായനയ്ക്ക്. : മഴനിഴല്‍ പ്രദേശങ്ങള്‍
No comments:
Post a Comment