10.12.15
10.11.15
എസ്. എ സ്വാമി സ്പാനിഷ് ഗിറ്റാറിൽ വായിച്ച ഫിലിം റ്റ്യൂണുകൾ...!
എഴുതിയത്
Alif/അലിഫ്
at
Tuesday, November 10, 2015
0
അഭിപ്രായങ്ങള്‍
5.8.15
നമുക്കത്യാവശ്യം എയർ ആംബുലൻസാണോ?
എഴുതിയത്
Alif/അലിഫ്
at
Wednesday, August 05, 2015
0
അഭിപ്രായങ്ങള്‍
29.6.15
മഴയുടെ ചിറകുകൾ
'പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ നിറയുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംഭരണികള്‍ എല്ലാവര്ക്കും മതി. ജനപ്രതിനിധികള്‍ അവരുടെ പേരുകള്‍ വലിയ അക്ഷരങ്ങളില്‍ അതിന് മുകളില്‍ എഴുതിവെച്ച് സായുജ്യമടയുന്നു. എത്രപേരാണ് ഇതിന്‍െറ ഗുണഭോക്താക്കളെന്ന് ഞാനാലോചിക്കാറുണ്ട്. ഉത്തരം കിട്ടാറുമില്ല. ജലം അമൂല്യമാണെന്ന് പറഞ്ഞ്, എഴുതി, കൊട്ടിഘോഷിച്ച് നാമൊരുതരം ആത്മരതിയിലേക്ക് കൂപ്പുകുത്തുന്നു ' - മഴ ചിറകുകളുടെ 'പൊരുളു തേടി' - ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി തുടരുന്നു.
ഓണ്‍ലൈൻ വായനയ്ക്ക് : http://www.madhyamam.com/news/360109/150629
എഴുതിയത്
Alif/അലിഫ്
at
Monday, June 29, 2015
0
അഭിപ്രായങ്ങള്‍
12.6.15
കിനാശ്ശേരി സ്റ്റേറ്റ് ഓഫ് എഞ്ചിനീയറിംഗ്..!
എഴുതിയത്
Alif/അലിഫ്
at
Friday, June 12, 2015
0
അഭിപ്രായങ്ങള്‍
9.6.15
നാട്ടുവെളിച്ചം
കൗതുകത്തോടെ ഞാന്‍ ചിന്തിച്ചുപോകാറുണ്ട്, ആറു ദശകങ്ങള്‍ക്കുമുമ്പ് രാത്രി സമയങ്ങളില്‍ എങ്ങനെയായിരിക്കും സമയം ചെലവഴിച്ചിരുന്നതെന്ന്. മണ്ണെണ്ണവിളക്ക് എരിഞ്ഞുതീരുമ്പോള്‍ നേരത്തേ, വളരെ നേരത്തേ അവരെല്ലാം കിടന്നുറങ്ങിയിട്ടുണ്ടാവും " - ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു 'നാട്ടുവെളിച്ചം'
ഓണ്‍ലൈൻ വായനയ്ക്ക് : നാട്ടുവെളിച്ചം
എഴുതിയത്
Alif/അലിഫ്
at
Tuesday, June 09, 2015
0
അഭിപ്രായങ്ങള്‍
5.5.15
കെട്ടുപോകുന്ന മണ്‍ചെരാതുകള്‍
എഴുതിയത്
Alif/അലിഫ്
at
Tuesday, May 05, 2015
0
അഭിപ്രായങ്ങള്‍
4.5.15
ചില സ്കൂൾ അധികൃതർ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ..!
ഇത്തരത്തിൽ ചില സ്കൂൾ അധികൃതർ വെറുതെ സ്മാർട്ടാകാൻ ശ്രമിക്കുമ്പോൾ സാധാരണ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു മത്സരപരീക്ഷയ്ക്ക് ആവശ്യം വേണ്ട ഏകാഗ്രതയും ആത്മബോധവുമൊക്കെയാണ് ; തകർക്കപ്പെടുന്നത് അവരുടെ ഭാവി സ്വപ്നങ്ങളും..!
എഴുതിയത്
Alif/അലിഫ്
at
Monday, May 04, 2015
0
അഭിപ്രായങ്ങള്‍
14.4.15
മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോ
ഒന്നിനൊന്നു പ്രിയപ്പെട്ടവര്‍ ഒരേ ടെലിവിഷന്‍ ഷോയിലെ ജഡ്ജിംഗ് പാനലില്‍ ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. വാസ്തുകലയുടെ ആദ്യാക്ഷരം ഉരുവിട്ടു തന്ന പ്രിയ പ്രൊഫസർ Eugene സര്, എന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും എല്ലാമെല്ലാമായ പത്മശ്രീ Shankarജി , പിന്നെ വാസ്തുകല പഠിക്കാന്‍ ഒരേ ദിവസം ചേര്‍ന്ന് പിന്നീട് ഒരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്നും കടലോളം സൗഹൃദം സൂക്ഷിക്കുന്ന ഡോ. Binumol Tom - മാതൃഭൂമി ന്യൂസ് ചാനലില്‍ തുടരുന്ന 'മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോ ' യുടെ വരും സംപ്രേക്ഷണങ്ങൾക്കായി കാത്തിരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട; ഇവരുടെ സാന്നിധ്യം കൊണ്ട് തന്നെ പരിപാടി മികച്ചതാവുമെന്ന് എനിക്കുറപ്പുണ്ട്.
മാതൃഭൂമി ന്യൂസ് : ശനി രാത്രി 9.30 , ഞായര്‍ വൈകിട്ട് 4.30 ,തിങ്കള്‍ രാവിലെ 9.30
വെബ് കാസ്റ്റിങ്ങ് ശേഖരം ഇവിടെ :http://mathrubhuminews.in/ee/Programs/Episode/14078/master-craft-episode-02/E
എഴുതിയത്
Alif/അലിഫ്
at
Tuesday, April 14, 2015
0
അഭിപ്രായങ്ങള്‍
23.3.15
ഞാണിന്മേല് കളികള്‍
എഴുതിയത്
Alif/അലിഫ്
at
Monday, March 23, 2015
0
അഭിപ്രായങ്ങള്‍
9.3.15
പെണ് പൊരുളുകൾ
സ്ത്രീ, ശാക്തീകരണം, അവകാശങ്ങള്‍, ‘ബ്രേക് ദ കര്‍ഫ്യൂ’ , ടാനിയ ... ,
വനിതാദിനാഘോഷത്തിന്റെ ആരവങ്ങൾക്കിപ്പുറത്ത് നിന്ന് ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ തേടുന്ന 'പെണ് പൊരുളുകൾ ' - പൊരുളുതേടി പംക്തി മാധ്യമം ദിനപത്രത്തിൽ തുടരുന്നു.
ഓണ്‍ലൈൻ വായനയ്ക്ക് : പെണ് പൊരുളുകൾ
More reading about Tania : Wikipedia
More Reading on Break the Curfew campaign:
The Times of India : 04 March 2015
The Hindu : 04 March 2015
#BreakTheCurfew
എഴുതിയത്
Alif/അലിഫ്
at
Monday, March 09, 2015
0
അഭിപ്രായങ്ങള്‍
23.2.15
ഒഴിഞ്ഞ മുറികൾ
ഓണ്‍ലൈനിൽ വായിക്കാൻ: പൊരുളുതേടി 22.02.15
എഴുതിയത്
Alif/അലിഫ്
at
Monday, February 23, 2015
0
അഭിപ്രായങ്ങള്‍
19.2.15
മരണകിടക്കയുടെ ഫോട്ടോഗ്രഫി..!
എഴുതിയത്
Alif/അലിഫ്
at
Thursday, February 19, 2015
0
അഭിപ്രായങ്ങള്‍
18.2.15
പൊതിച്ചോറിലെ സർപ്രൈസ് ..!
അത്രയും സമൃദ്ധിയായും സംതൃപ്തിയായും ആസ്വദിച്ച് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവും, ഇന്നും അടുത്തെവിടെയെങ്കിലും പിക്നിക് പോകുമ്പോഴും മറ്റും പറ്റുമെങ്കിൽ വാഴയിലയിൽ പൊതിച്ചോർ കെട്ടി പോകാൻ കഴിഞ്ഞാൽ അതിൽപരം സന്തോഷം വേറെയില്ല..!
എഴുതിയത്
Alif/അലിഫ്
at
Wednesday, February 18, 2015
0
അഭിപ്രായങ്ങള്‍
13.2.15
പ്രിയമുള്ളൊരാളുടെ വേർപാട്..!
എഴുതിയത്
Alif/അലിഫ്
at
Friday, February 13, 2015
0
അഭിപ്രായങ്ങള്‍
11.2.15
തരംഗിണി മാതൃഭൂമി സ്റ്റഡി സർക്കിൾ , നടുക്കുന്ന് , പത്തനാപുരം.
പാച്ചാ മാമായുടെ (അറബി സാർ കാദർ ബാദുഷ ; അമ്മയുടെ സഹോദരൻ ) മക്കൾ ലത്തീഫ് അളിയനും സാലി അളിയനും അന്നൊക്കെ വീടിന് പുറത്ത് ഒരു കട മുറിയിൽ ആണ് സുഖവാസം. സുഖവാസമെന്നാൽ പകൽ കുത്തിയിരിപ്പും, രാത്രി കിടപ്പും; ഭക്ഷണം കഴിക്കാൻ തൊട്ടടുത്ത് തന്നെയുള്ള വീട് തന്നെ ശരണം. വളരെ പെട്ടന്ന് തന്നെ ആ കടമുറി ഞങ്ങളുടെ 'വെറുതെ' സംസാരിച്ചിരിക്കാനുള്ള പ്രധാന താവളമായി മാറി. അങ്ങിനെ കത്തി വെച്ചിരുന്ന ഏതോ ഒരു നേരത്താണ് നമുക്കൊരു ക്ലബ്ബ് രൂപീകരിച്ചാലോ എന്നൊരു ആലോചന ആരുടെയോ തലയിൽ ഉദിച്ചുയർന്ന് താഴെ വീണുപൊട്ടിയത്. പിന്നെ ചർച്ചയായി , ആളെ കൂട്ടലായി; അങ്ങിനെ പറയത്തക്ക സ്പോർട്ട്സ് ആൻഡ് ആർട്ട്സ് ക്ലബ് പാരമ്പര്യം ഒന്നും അതുവരെ ഇല്ലാതിരുന്ന നടുക്കുന്നിൽ അത്തരമൊന്ന് രൂപീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സമാനമനസ്കരും ഏകദേശം സമ പ്രായക്കാരുമായ ഒരു കൂട്ടം സുഹൃത്തുക്കളെയും മറ്റും ചേർത്ത് സാധാരണ ഒരു ക്ലബ് എന്ന തലത്തിൽ നിന്നും വ്യത്യസ്തമായി 1987 ൽ തരംഗിണി രൂപീകരിക്കുമ്പോൾ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരും വരമ്പും ഒന്നും ഉണ്ടായിരുന്നില്ല.. !
വ്യത്യസ്തത അന്വേഷിച്ച് നടന്ന ഞങ്ങൾക്ക് എങ്ങിനെയോ വീണുകിട്ടിയ കിട്ടിയ ഒരു ആശയമാണ് മാതൃഭൂമി സ്റ്റഡി സർക്കിൾ. മാതൃഭൂമി പത്രം ആഴ്ചയിൽ അരപേജ് ഇതിനായി മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടത് തന്നെയാവും കാരണം. മാതൃഭൂമിയുമായി അന്ന് എനിക്കുള്ള ബന്ധം വീട്ടിൽ വരുത്തുന്ന പത്രം എന്നതും ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഒന്ന് രണ്ട് കുഞ്ഞികുറിപ്പുകൾ വന്നതുമൊക്കെ ആയിരുന്നു. (ഏതാണ്ട് അമ്പതോളം എണ്ണം അയച്ചിട്ടാണ് ഒന്ന് രണ്ട് എണ്ണമെങ്കിലും അച്ചടിച്ച് വന്നത്..!!) സ്റ്റഡി സർക്കിൾ രൂപീകരണവുമായി ബന്ധപ്പെട്ട് മാതൃഭൂമിയിലേക്ക് എഴുതിയപ്പോൾ അവർ ഇത് തുടങ്ങാനുള്ള മാര്‍ഗ്ഗ രേഖയും മറ്റും അയച്ചു തരികയും കൊല്ലം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള നിർദ്ദേശവും നല്കി. അന്ന് സ്റ്റഡിസർക്കിൾ ജില്ലാ സെക്രട്ടറി ആയിരുന്ന സഫീർ പി ഹാരിസ് നെയും കൊല്ലം ബ്യൂറോ ചീഫ് വെച്ചൂച്ചിറ മധു സാറിനെയും മാതൃഭൂമി കൊല്ലം ഓഫീസിൽ കാണാൻ പോയി തിരികെ വരുമ്പോഴാണ് ഈ സംഭവത്തിന് ഒരു രക്ഷാധികാരി വേണമെന്ന പ്രശ്നം ഉദിച്ചത്.
എന്തെങ്കിലും ഒക്കെ പരിപാടികൾക്ക് നടുക്കുന്ന് സ്കൂൾ കിട്ടാനുള്ള സാധ്യതയും മറ്റും മുൻകൂട്ടി കണ്ടിട്ടാണ് സ്കൂൾ മാനേജരുടെ മകനും, സ്കൂളിലെ പി.ടി സാറും ബോഡി ബിൽഡിംഗ് ജീവിതചര്യയാക്കി സ്വന്തമായി ജിംഖാന നടത്തുന്നയാളും സർവ്വോപരി ഒരു കലോപാസകനും ഒക്കെയായ മെഹജാബ് സാറിനെ രക്ഷാധികാരിയായി വളഞ്ഞ് പിടിക്കാൻ തീരുമാനിച്ചത് ; കൂട്ടത്തിൽ ഇത്തിരി തണ്ടും തടിയുമൊക്കെയുള്ള ഒരാൾ ഉള്ളത് നല്ലതാണെന്ന അഭിപ്രായവും തത്വത്തിൽ അംഗീകരിക്കപ്പെട്ടു.
അംഗങ്ങളുടെ ചില്ലറ കലാപരിപാടികളും കമ്മിറ്റി മീറ്റിങ്ങുകളും റിപ്പോർട്ടെഴുത്തും ഒക്കെയായി കാര്യങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു . ഇതിനിടെ ഈ യൂണിറ്റിന്റെ കാര്യം വിശദമായി , ഭാരവാഹികളുടെ പേരുകൾ സഹിതം മാതൃഭൂമി പത്രത്തിൽ അച്ചടിച്ച് വരികയും ചെയ്തു.
അടിപിടിയിൽ കലാശിച്ച കബടി മത്സരത്തോടു കൂടിയ ഒരു ഓണാഘോഷം, ആ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ പങ്കെടുത്ത ഒരു വാർഷികാഘോഷം , ഇന്ത്യാ ഗവണ്മെന്റിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗവുമായി ചേർന്നുള്ള ഡോക്കുമെന്ററി സിനിമാ പ്രദർശനങ്ങൾ തുടങ്ങി നിരവധി ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പരിപാടികൾക്കൊപ്പം പിരിവും പുട്ടടിയും , ഭാരവാഹികളും അംഗങ്ങളും തമ്മിലുള്ള അടിയുമൊക്കെ സജീവമായിരുന്നു. എങ്കിലും 1990 ൽ കേരളമൊട്ടാകെ നടന്ന സാക്ഷരതായജ്ഞ പരിപാടിയുടെ സർവ്വേയിൽ പങ്കാളിയായതും , സാക്ഷരതാ പ്രചരണാർത്ഥം പള്ളിമുക്കിൽ ഒരു ഭീമൻ പേനയുടെ മാതൃകയിൽ ബോർഡ് സ്ഥാപിച്ചതുമൊക്കെ രസകരമായ ഓർമ്മകൾ തന്നെയാണ്.
ഇതിനിടെ ഏതോ ഒരു ഇലക്ഷൻ (പഞ്ചായത്ത് ഇലക്ഷൻ ആണെന്ന് തോന്നുന്നു ) ദിവസം ബൂത്ത് ആയ നടുക്കുന്ന് എൽ.പി. സ്കൂളിനു സമീപം 'കള്ളവോട്ട് തടയുക' എന്ന പേരിൽ ഒരു പോസ്റ്റർ (മാള അരവിന്ദൻ കള്ളനും പോലീസുമായി ഡബിൾ റോളിൽ വന്ന ഒരു സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചുണ്ടാക്കിയ കൊളാജ് ആണ് മെയിൻ ഐറ്റം..) കൊണ്ട് വെച്ചതിന് പ്രസിഡന്റ് ഷാജഹാനെ പോലീസ് തപ്പിക്കൊണ്ട് പോയത് (ദോഷം പറയരുതല്ലോ, ആ പോസ്റ്ററിന്റെ ആശയം അംഗീകരിച്ച് കുറച്ച് ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ എസ് .ഐ സമ്മതിച്ചു) സാമൂഹികപ്രശ്നങ്ങളിലേക്ക് തരംഗിണിയുടെ ആദ്യത്തെ ( അവസാനത്തെയും..!) ഇടപെടൽ ആയിരുന്നു.
അഖില കേരളാടിസ്ഥാനത്തിൽ ഒരു യുവജന കവിതാ മത്സരം സംഘടിപ്പിച്ചത് സത്യത്തിൽ എന്റെ ഒരു സുഹൃത്തിന് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാമെന്നൊരു ദുരുദ്ദേശത്തിൽ തന്നെയായിരുന്നുവെങ്കിലും അയച്ചുകിട്ടിയതെല്ലാം ഈ സുഹൃത്തിന്റെ കവിതയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റുന്നതായിരുന്നില്ല ; അപ്പോൾ പിന്നെ ഫലം എന്തായിരുന്നിരിക്കും എന്നൂഹിക്കാമല്ലോ..! ( പ്രതിഭാധനനായിരുന്ന ആ സുഹൃത്ത് ബിജി. എം. രാജ് അകാലത്തിൽ മരണപ്പെട്ടു) പക്ഷേ, അന്ന് കവിതകൾ അയച്ചവരിൽ പലരും പിന്നെയും വളരെക്കാലം എന്റെ തൂലികാ സുഹ്രുത്തുക്കൾ ആയി തുടർന്നു (അന്ന് ഇന്നത്തെ പോലെ 'ഓണ്‍ ലൈൻ ഫ്രണ്ട്സ് ഇല്ലല്ലോ, പകരം ഉള്ളത് മുടങ്ങാതെ കത്തുകൾ അയക്കുന്ന 'പെൻ ഫ്രെണ്ട്സ് 'ആയിരുന്നു ); ഇന്നും ചിലരൊക്കെ ഓണ്‍ലൈനിലും തുടരുന്നു..!
മെഹജാബ് സാറിന്റെയും എന്റെയും താത്പര്യത്തിൽ 'ഇനിയും എത്ര ദൂരം' എന്നൊരു ലഘു സിനിമ മുക്കാൽ ഭാഗത്തോളം ഷൂട്ട് ചെയ്ത് അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും വല്ലാത്തൊരു ത്രില്ലിംഗ് അനുഭവം തന്നെയായിരുന്നു അത്. ഈ ചിത്രത്തെക്കുറിച്ച് മാതൃഭൂമിയിൽ ഷൂട്ടിംഗ് യൂണിറ്റിന്റെ ചിത്രം സഹിതം റിപ്പോർട്ടുകള്‍ വന്നപ്പോൾ നാട്ടിലെ പ്രമുഖരിൽ ചിലർ റോൾ അന്വേഷിച്ച് പിന്നാലെ നടന്നത് ഓർക്കാനൊക്കെ നല്ല രസം. അതിന് മുന്‍പ് 'സമാഗമം എന്നൊരു വീഡിയോ ഷോർട്ട്ഫിലിമും എടുക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് കൊച്ച് കുട്ടികൾ പോലും കൈ വെയ്ക്കുന്ന മേഖലയാണിതെങ്കിലും അന്നത്തെ പരിമിതമായ അറിവും സാഹചര്യങ്ങളും കൊണ്ട് ഒപ്പിച്ചിരുന്ന ഈ സംഭവങ്ങൾ ഒരു ചലച്ചിത്രം പോലെ വിസ്മയകരമായ ഓർമ്മകൾ ആണ്.
ഞാന്‍ ആര്‍ക്കിടെക്ചര്‍ പഠനവുമായി ബന്ധപ്പെട്ട് കൂടുതൽ സമയം കൊല്ലത്തേക്ക് പറിച്ച് നടപ്പെടുകയും പ്രധാന നടത്തിപ്പുകാരായിരുന്ന ലത്തീഫ് സാലി അളിയന്മാർ ഒന്നിന് പുറകെ ഒന്നായി കല്യാണം കഴിക്കുകയും (ഓഫീസ് ആയി ബോർഡ് തൂക്കിയിരുന്ന ടി കടമുറി വരാന്ത ലത്തീഫ് അളിയന്റെ കല്യാണത്തോടെ തന്നെ കൈവിട്ട് പോയിരുന്നു..!) സജീവമായിരുന്ന മറ്റ് അംഗങ്ങളിൽ പലരും ഉപജീവനാർത്ഥമോ പഠനാർത്ഥമോ തിരക്കിലാവുകയും ഒക്കെ ചെയ്തതോടെ ഏകദേശം മൂന്ന് നാല് വർഷങ്ങൾ കൊണ്ട് തരംഗിണി നാമാവശേഷമായി .
അന്ന് തരംഗിണി രൂപീകരിക്കുമ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന വലിയ ഒരു സ്വപ്നം ആയിരുന്നു (സ്വാർത്ഥ താല്പര്യം എന്നും പറയാം..!) നടുക്കുന്നിൽ ഒരു ലൈബ്രറി ഉണ്ടാവുക എന്നത്. ഏറെ ചർച്ചകളും പ്രയത്നങ്ങളും ഒക്കെ നടത്തിയെങ്കിലും പൊതുവായ അഭിപ്രായ രൂപീകരണത്തിൽ പരാജയപ്പെടുകയായിരുന്നു. എണ്ണമറ്റ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെയുണ്ടെങ്കിലും അന്നും ഇന്നും നമ്മുടെ മുറ്റത്ത് ഒരു നല്ല ലൈബ്രറിയോ വായനശാലയോ (പത്തനാപുരം പഞ്ചായത്ത് ലൈബ്രറിയുടെ അന്നത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത് , ഇന്നത്തെ കാര്യം അറിവില്ല ) ഉണ്ടായില്ല എന്നത് ഭയങ്കര തമാശയാണ്. പുസ്തകങ്ങളെന്നാൽ 'പാഠപുസ്തകങ്ങൾ' മാത്രം എന്ന് ശീലിപ്പിച്ച ഒരു സമൂഹത്തിന്റെ സന്തതികൾ മാത്രമായി നമ്മുടെ തലമുറ ഇന്നും അവശേഷിക്കുന്നു; കാൽവഴി പോലും താണ്ടാനാകാതെ എന്റെ 'സ്വാർത്ഥ' സ്വപ്നവും..!
(നടുക്കുന്ന് നിവാസികളായ ഞങ്ങളുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ എഴുതിയത് )
എഴുതിയത്
Alif/അലിഫ്
at
Wednesday, February 11, 2015
0
അഭിപ്രായങ്ങള്‍
10.2.15
അസ്സലായിരിക്കുന്നു ദൽഹി; ആശംസകൾ ..!
കെജ്രിവാളിനെയും എ . എ .പി കൂട്ടത്തെയും ഇന്നലെവരെ കോമാളികളിയായി കണ്ടവർപോലും (ഞാനുൾപ്പെടെ..!) ഇരുട്ടി വെളുത്തപ്പോൾ അഭിനന്ദിക്കുന്നു.. അനുമോദനങ്ങൾ കൊണ്ട് മൂടുന്നു. ഇതിൽ അൽപമെങ്കിലും അഭിനന്ദങ്ങൾ എ .എ .പി ക്ക് മനസാക്ഷിയുടെ വോട്ട് രേഖപ്പെടുത്തിയ എല്ലാ ദൽഹി കോണ്‍ഗ്രസ്സുകാർക്കും കൂടി വീതിച്ച് കൊടുക്കേണ്ടതല്ലേ ..?!!. ഇത്തവണത്തെ വോട്ട് പാഴായി പോയില്ലല്ലോ എന്നാശ്വസിച്ചിരിക്കുന്ന ആ ടീംസിന് അതൊരു വലിയ ഉത്തേജകം ആയിരിക്കും..!
എഴുതിയത്
Alif/അലിഫ്
at
Tuesday, February 10, 2015
0
അഭിപ്രായങ്ങള്‍
9.2.15
മഴനിഴല്‍ പ്രദേശങ്ങള്‍
നാടോടിയപ്പോള്‍ ഞാനും പങ്കുചേര്‍ന്നു. കാമറകളുടെ മുന്നിലേക്കല്ല. കുറച്ച് നാട്ടുകാരും കൂട്ടുകാരും കുട്ടികളും ഒരു മഹാമേളയുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തോടെ ഒരു കാതം ഓടിത്തീര്‍ത്തു. ഓര്‍ക്കാപ്പുറത്താണ് കരിനിഴല്‍ വീണുതുടങ്ങിയത്. നാട്യങ്ങളും കാപട്യവും അഹങ്കാരത്തിന്റെ ദുര്‍ഗന്ധവും ചേര്‍ന്ന് മനസ്സില്‍ വേലികള്‍ നിര്‍മിച്ചു. കാണാമറയത്ത് തുഴച്ചിലുകാരും അമ്പെയ്ത്തുകാരും രാജ്യത്തിന്റെ അഭിമാന താരങ്ങളായത് നാം ശ്രദ്ധിക്കുന്നുമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ഒരു തീരുമാനത്തിന്റെ ബലത്തില്‍ സൂക്ഷ്മതയോടെ എല്ലാം ചെയ്തുതീര്‍ക്കാനുള്ള സാവകാശം കിട്ടിയതുമാണ്. എന്നിട്ടും അവസാനത്തെ ധിറുതികാലം പാര്‍ത്ത് പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. അതവര്‍ക്ക് കൊയ്ത്തുകാലമാണ്. കായിക കേരളത്തിന്റെ നെറുകയില്‍ നെറ്റിപ്പട്ടം ചാര്‍ത്താനുള്ള അവസരം കൈവിട്ടുപോയിരിക്കുന്നു. സാരമില്ല, അടുത്ത തവണയെങ്കിലും സംഘാടനം ജാഗ്രതയോടെ, സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും അതിവേഗതയിലുള്ള യാത്രകള്‍ അഭികാമ്യമായ വികസന പഥങ്ങളിലേക്ക് എത്തുകയില്ല എന്നാണ് എന്റെ വിശ്വാസം.
ആർക്കിടെക്റ്റ് പത്മശ്രീ ജി. ശങ്കർ മാധ്യമം ദിനപത്രത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലെഴുതുന്ന 'പൊരുളുതേടി' എന്ന പംക്തിയിലെ ആദ്യ ലേഖനത്തിൽ നിന്ന്. പൂർണ്ണ വായനയ്ക്ക്. : മഴനിഴല്‍ പ്രദേശങ്ങള്‍
എഴുതിയത്
Alif/അലിഫ്
at
Monday, February 09, 2015
0
അഭിപ്രായങ്ങള്‍
3.2.15
കായിക തമാശകൾ
നമ്മുടെ കായിക മന്ത്രി ഭയങ്കര തമാശക്കാരൻ കൂടിയാണ് ; ഭരണത്തിൽ കഴിഞ്ഞ എല്ലാ വർഷങ്ങളിലും ഒന്നോ രണ്ടോ ദേശീയ ഗെയിംസ് വീതം നടത്തി പരിചയമുണ്ടായിരുന്നെങ്കിൽ ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് അടിപൊളിയാക്കിയേനെ എന്ന്..; ഏത്..!
വേറൊന്ന് , എന്ത് പരിപാടി അലമ്പായാലും "നടത്തിപ്പുകാർ ഒക്കെ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണ് , അതിനാൽ ഇങ്ങിനെ ആയിപ്പോയി " എന്നൊരു ക്ലീഷേ ഡയലോഗും.. പിന്നെ മേമ്പൊടിക്ക് ഇത്തിരി 'രഹസ്യ അജണ്ടയും ' ഉണ്ടായാൽ മതി..! മുൻ സർക്കാർ നിയമിച്ചതാണെങ്കിലും അല്ലെങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരെ കൃത്യമായി ഭരിക്കാൻ അറിയില്ലെങ്കിൽ , അവരുടെ രഹസ്യ അജണ്ട മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണിങ്ങനെയൊരു മന്ത്രിയും പരിവാരങ്ങളും..?
കാര്യവട്ടത്ത് അരങ്ങേറിയ ലാലിസം തട്ടിക്കൂട്ട് ഉടായിപ്പ് പരിപാടി ആയിരുന്നു എന്ന് കോർഡിനേറ്ററും ( "ഇതൊന്നുമല്ല ലാലിസം , യഥാർത്ഥ ലാലിസം വരാനിരിക്കുന്നെയുള്ളൂ" - രതീഷ് വേഗ ) സാക്ഷാൽ മോഹൻലാലും (" ആസൂത്രണം ചെയ്ത് വെച്ചിരുന്ന സംഗീത വിരുന്ന് നടക്കാതെ വന്നപ്പോൾ സർക്കാർ തന്നെ സമീപിച്ചതിനാൽ ..") സമ്മതിച്ച സ്ഥിതിക്ക് മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ശ്രദ്ധേയമാണ് " ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ലാലിസത്തെ പറ്റി മാത്രമാണ് പരാതികളുള്ളത്" ; ബാക്കിയെല്ലാ കുറ്റങ്ങളും കുറവുകളും അഴിമതിയും ലാലിസത്തിൽ മറച്ച് വെച്ചതിലെ നൈപുണ്യം ആ വരികൾക്കിടയിൽ തെളിഞ്ഞ് നില്‍ക്കുന്നില്ലേ..? !! നമ്മുടെ പ്രിയങ്കരനും ഡീസന്റും ആയ ലാലേട്ടൻ അങ്ങിനെ ഒരു സർക്കാർ വക നാടകത്തിൽ ജീവനുള്ള 'ശിഖണ്ടി' റോളിലും കൂടി അഭിനയിച്ചു എന്ന് കരുതി നമുക്കാശ്വസിക്കാം.
ലാലേട്ടാ..പ്ലീസ് , ആ കാശ് തിരിച്ച് കൊടുക്കരുത് , 'മുൻ സർക്കാരിന്റെ ഉദ്യോഗസ്ഥർ' ഇനി അതും മന്ത്രി അറിയാതെ പുട്ടടിച്ചേക്കും... !! :)
എഴുതിയത്
Alif/അലിഫ്
at
Tuesday, February 03, 2015
0
അഭിപ്രായങ്ങള്‍
1.2.15
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
എഴുതിയത്
Alif/അലിഫ്
at
Sunday, February 01, 2015
0
അഭിപ്രായങ്ങള്‍
18.1.15
വാഴക്കുല വരുത്തുന്ന വിനകള്‍..!
വാഴക്കുല / പിണ്ടിയുരിക്കല്‍ എപ്പിസോഡിൽ സംഭവിച്ചത് ക്ഷീണം പറ്റിയിരുന്ന നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള (L3-L4) ഡിസ്കുകളില്‍ കാര്യമായ ബള്‍ജിംഗും L5 യില്‍ ചെറിയ ക്ഷതവുമൊക്കെയാണെന്ന് വേദനയൊന്ന് കുറഞ്ഞ ശേഷം (മൂന്ന് ദിവസങ്ങള്‍ക്കു ശേഷം) നടത്തിയ എം. ആര്. ഐ. സ്കാന്‍ വെളിവാക്കി തന്നു. തത്സമയം മരുന്നും വിശ്രമവും ഒക്കെ തുടങ്ങിയതിനാല്‍ മാത്രം വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ലന്നും..!
ഈ കിടപ്പില്‍ ഫേസ്ബുക്കിലും മറ്റും വരുന്ന നിങ്ങളുടെയൊക്കെ സ്റ്റാറ്റസും മെസ്സേജും പോസ്റ്റുകളും ചിത്രങ്ങളുമോക്കെയായിരുന്നു എനിക്ക് കൂട്ട്; വേദനയുടെ കടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിങ്ങളുടെ നുറുങ്ങുകളുടെ ആശ്വാസം (പലതിലും 'ലൈക്ക്' അടിക്കാന്‍ പറ്റുമായിരുന്നെങ്കിലും കമന്റുകള്‍ ചിലസമയം അസാധ്യമായിരുന്നു..! ) ചെറുതല്ല..!
അധിക സമയം ഇരിക്കാന്‍ അനുവാദമില്ല...ബാക്കി പിന്നെ..!! ഇനിയും ഒരാഴ്ച കൂടി പൂര്‍ണ്ണ വിശ്രമം അനിവാര്യം..!!!
സ്നേഹ പൂര്‍വ്വം
- അലീഫ്
എഴുതിയത്
Alif/അലിഫ്
at
Sunday, January 18, 2015
3
അഭിപ്രായങ്ങള്‍
ചെരുപ്പുകള്‍
കാന്‍സര്‍ പാലിയേറ്റീവ് വാര്‍ഡില്‍ കൂട്ടിരിപ്പുകാരെ അങ്ങിനെയിങ്ങനെയൊന്നും അനുവദിക്കാറില്ല; അഥവാ അനുവദിച്ചാല്‍ തന്നെ ചെരിപ്പിടാന്‍ സമ്മതിക്കുകയുമില്ല. രോഗിക്ക് ഉപയോഗിക്കാം; ടോയ് ലറ്റിലും മറ്റും പോകുമ്പോള്‍.
പക്ഷെ ടോയ് ലറ്റിലേക്ക് കയറുന്ന വഴിയില്‍ ഏകദേശം നൂറ്റമ്പതിലധികം ജോഡി ചെരുപ്പുകള്‍ അടുക്കിയും അല്ലാതെയുമൊക്കെ ഇരിക്കുന്നത് കണ്ട് ആകെ കണ്‍ഫ്യൂഷനായി; ആകെ 42 രോഗികള്‍ക്ക് കിടക്കാവുന്ന ആ വാര്‍ഡില്‍ ഇത്രയധികം ചെരുപ്പുകള്‍? എന്റെ ആശയക്കുഴപ്പത്തിന് അറുതിവരുത്തിക്കൊണ്ട് ആ വാര്‍ഡില്‍ നിന്ന് അപ്പോള്‍ മരിച്ചു പോയ ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടു പോയി; പുതിയ ഒരാള്‍ കുറച്ചു സമയത്തിനകം അതേ കട്ടിലിലേക്ക് വരികയും ചെയ്തു..!
ചെരിപ്പ് ഇട്ട് വരുന്നവര്‍ മിക്കവരും ഇവിടെ നിന്ന് പോകുമ്പോള്‍ അത് തിരികെ കൊണ്ടു പോകുന്നില്ലന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നടുക്കം ഇനിയും വിട്ടുമാറുന്നില്ല
(എഫ്.ബി. സ്റ്റാറ്റസ് : 07.01.2015 )
എഴുതിയത്
Alif/അലിഫ്
at
Sunday, January 18, 2015
1 അഭിപ്രായങ്ങള്‍