ചെണ്ടയും ചെണ്ടക്കാരനും വരുന്നേ..യ്..
ണ്ട്രം..ണ്ടം..ണ്ടം...ഈ ബൂലോകത്തേക്ക് ചെണ്ടയും ഒരു ചെണ്ടക്കാരനും കൂടി വരുന്നുണ്ടേ...യ്...
ലേശം...വൈകിപ്പോയോ..ന്നൊരു സംശയം...
ഇല്ലല്ലേ..നിക്ക് തോന്നിതാവും..
ഇങ്ങെനെന്തക്കയോ ഏര്‍പ്പാട് ഉണ്ടന്ന് കേട്ടു..പക്ഷേ, മാതൃഭൂമി വായിച്ചപ്പളല്ലേ..ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്..ഇവിടെ നൈജീരിയയില്‍ മലയാളത്തിലൊരു സിനിമാ നോട്ടീസെങ്കിലും കിട്ടിയാമതിയെന്നു കൊതിച്ചിരിക്കുമ്പഴാ..ഈ ബൂവുലകത്തെ ക്കുറിച്ചും ബൂലോകവാസികളെ ക്കുറിച്ചുമൊക്കെ വായിക്കാനിടയായത്.ഈ ചെണ്ടക്കാരനെ ക്കൂടെ കൂട്ടണേ..!!
ഇനി ചെണ്ട യെ ക്കുറിച്ച്..ഹൈസ്കൂള്‍ കാലയളവിലെ ഞങ്ങളുടെ കൈ എഴുത്തു മാസിക യുടെ പേര് "ചെണ്ട" യെന്നായിരുന്നു..പ്രീഡിഗ്രിക്ക് ഒരു ഇന്‍ലന്റ് മാസിക നടത്തി..അതും ചെണ്ട..(നാലു ലക്കമേ ഓടിയുള്ളൂ..) പിന്നെ ഇപ്പോ, ഈ ബൂവുലകത്തിലൂടെ ചുമ്മാ ഒന്നു ചുറ്റിയടിച്ചപ്പോള്‍..
മനസിലായി..എപ്പോ വേണങ്കിലും 'കൊട്ട്' കിട്ടാമെന്ന്..!!
"ചെണ്ട യാവുമ്പോള്‍..ആര്‍ക്കും കൊട്ടാല്ലോ..".
പതുക്കെ കൊട്ടണേ..തുടക്കകാരനാണ്..
ചെണ്ടക്കാരനെ ക്കുറിച്ചു മറച്ചുപിടിക്കാനൊന്നുമില്ല..
വാസ്തുശില്പ്പിയാണെന്നാണു വെപ്പ്..ഇവിടെ ഇപ്പോള്‍ നൈജീരിയയില്‍ (ഈ ഭാഗത്തു നിന്നും ആരെയും ബൂവുലകത്തില്‍ കണ്ടില്ല.)പോര്‍ട്ട് ഹാര്‍കോര്‍ട്ട് എന്നയിടത്താണ്..ഉദരനിമിത്തം ബഹുകൃത വേഷം..
ജന്മദേശം കൊല്ലം ജില്ലയിലെ പത്തനാപുരം..തിരുവനന്തപുരത്ത് സ്ഥിരവാസം..ഭാര്യ,രണ്ട് കുട്ടികള്‍..പോരേ..(കുട്ടികളല്ല, ആമുഖം ഇത്രയും പോരേന്ന്.!)
അപ്പോ എല്ലാരും കൂടിയൊന്നു കൊട്ടിക്കേ...
ണ്ട്രം..ണ്ടം..ണ്ടം.....ണ്ട്രം..ണ്ടം..ണ്ടം...ണ്ടം..ണ്ടം....
13 comments:
ണ്ട ണ്ട ണ്ട ണ്ട ണ്ടം ട ംപ ട ടംപട ടംപട ടംപ... പൂൂൂ ഹോാാാാ യ് വായോാാ ജ്ജ് വായോാാ
സ്വാഗതം
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html ചെയ്തോ
ചെണ്ടക്കാരാ സ്വഗതം... കൊട്ട് തുടങ്ങട്ടേ..
ചെണ്ടക്കരാ...
തായമ്പകയാണൊ?
പാണ്ടിമേളമാണൊ?
ശീവേലികൊട്ടാണൊ?
ചിങ്കാരിമേളമാണോ?
ഏതായാലും സുസ്വാഗതം....
നൈജീരിയയില്‍ നിന്നും വന്‍ ഫണ്ടുകള്‍ മാറ്റാനുണ്ടെങ്കില്‍ ഞാന്‍ എന്റെ അക്കൌണ്ടു തരാം (ബെര്‍തെ പറഞ്ഞതാട്ടൊ...)
ചെണ്ടക്കാരാ...സ്വാഗതം.
തുടക്കം അടിപൊളിയാണല്ലോ. ഈ ചെണ്ടമേളം ഇതേ പോലെ നിലനിര്‍ത്താന്‍ സാധിക്കട്ടെ.
നാട്ടിലൊക്കെ ഉച്ചഭാഷണിക്ക് പകരം ഇപ്പോള്‍ ചെണ്ടയ്ക്കാണത്രേ ആവശ്യം കൂടുതല്‍. അതുകാരണം ചെണ്ടക്കാര്ക്ക് ഓണക്കാലത്തും കുശാല്‍.
പുള്ളിയേ അതുകൊള്ളാം. അപ്പോള്‍ അങ്ങിനത്തെ കുറെ വിലാപകാവ്യങ്ങള്‍ കിട്ടിയിട്ടുണ്ടല്ലേ :)
ചെണ്ടക്കാര..
പെരുവാരം രവിയുടെ വെബ് അവതാരമവണം..സ്വാഗതം
എന്റമ്മോ..ഇതാരൊക്കയാ ഈ വന്നിരിക്കുന്നത്.. “പയ്യന്‍സ് “ മുതല്‍ “വല്യമ്മായി“ വരെ..“ഇത്തിരി വെട്ടവുമായി“ “പുള്ളി“യും..പിന്നെ എവിടെ ചെണ്ടയുണ്ടോ അവിടെ “കൊമ്പനും“ വേണമല്ലോ..ഇപ്പോ എനിക്ക് ബൂവുലകത്തിന്റെ ആഴമ്ങ്ങോട്ട് “വക്കാരിമഷ്ടാ”..അസ്സല്..
ഞാനിവിടെയിരുന്നു “ബ്ലോഗുവാന്നു” നുമ്മടെ
ബോസിനും മനസ്സിലായോ..? രാത്രീലാവാം ബാക്കി കലാപരിപാടികള്‍. സന്ദേശമയച്ച എല്ലാവര്ക്കും നന്ദി..
ചെണ്ടക്കാരാ സ്വാഗതം...
സെറ്റിങ്ങ്സ് എല്ലാം ചെയ്തല്ലോ അല്ലെ?
ചെണ്ടക്കാരനു സ്വാഗതം.
വെറുതേ സ്വാഗതം പറഞ്ഞു പോകുന്നതിനു പകരം വന്ന കാര്യം കൂടി പറയാം.
തേടിയ ചെണ്ട കാലേല് മുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ചെണ്ടമേളത്തിന്റെ ആഡിയോ ഫയല്‍ ചെണ്ടക്കാരന്റെ കയ്യില്‍ ഉണ്ടോ? വേറെ ആരുടെയെങ്കിലും പക്കല്‍?
അല്ലെങ്കില്‍ അതെവിടെയെങ്കിലും കിട്ടാന്‍ മാര്‍ഗമുണ്ടോ?
ചെണ്ടക്കാരനു സ്വാഗതം.ഞാനും ഒരു തുടക്കക്കാരനാണ്.തീര്‍ച്ചയായും നല്ലകാര്യങ്ങള്‍ ചെണ്ടകൊട്ടി അറിയിക്കുമല്ലോ?
ഒരു വാസ്തുശില്പ്പിയാണെന്നറിഞ്ഞതില് സന്തോഷം.പ്രവാസജീവിതം തുടങ്ങീട്ടേ ഉള്ളൂ എങ്കിലും വിവിധ സാംസ്കാരിക കൂട്ടായ്മകളില്‍ സജീവമായതിനാല്‍ പല ആളുകളും വീടുവെക്കുന്നതിനായി പ്ലാന്‍ ചെയ്യുവാന്‍ സമീപിക്കാറുണ്ട്.നേരുപറഞ്ഞാല്‍ സാധാരണക്കാരായ പ്രവാസികളുടെ ജീവിതം കണ്ടാല്‍ പ്ലാന്‍ വരക്കാന്‍ കൈവിറക്കും. ഇത്രയും കഷ്ട്ടപ്പെട്ടു സമ്പാധിക്കുന്നതു മുഴുവന്‍ വീടിനു ചിലവിടേണ്ട എന്ന് പറഞ്ഞു ഞാന്‍ മടുത്തു.ചിലവുകുറഞ്ഞ വീടുകളുടെ വിവരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുവാന്‍ താല്‍പ്പര്യം ഉണ്ട്. ചാനലുകളിലേ ആര്‍ഭാടം നിറഞ്ഞ വീടുകള്‍ കണ്ട് കണ്ണുമഞ്ഞളിച്ച് നില്ക്കുന്ന അനുകരണപ്രിയരായ മലയാളിസുഹൃത്തുക്കള്ക്ക് ഒരു കൈത്തിരി വെട്ടം കാണിക്കുവാനുള്ള പരിശ്രമമാണ്.എന്റെ ഈ എളിയപരിശ്രമത്തിനു ഒരു സുഹൃത്തിനെക്കൂടെ കിട്ടിയതില്‍ സന്തോഷം.
താങ്കളുടെ അറിവുകള്‍ എന്റെ ബ്ലോഗ്ഗിലെ വായനക്കാര്‍ക്ക് കൂടെ പകര്‍ന്നു നല്കുമല്ലോ?
സ്വാഗതം!
ചെണ്ടക്കാരാ, ഒരുനിമിഷം, ദാ, ഇപ്പൊവരാം, ആനയും അമ്പാരിയും റെഡിയായില്ലാട്ടോ.
ദെന്താ, ഇവര്‍ സമയം എട്ക്കണേ? ഒന്നു ഗംഭീരമായി വരവേല്ക്കാമെന്നുവച്ചപ്പോ...
സ്വാഗതം ചെണ്ടക്കാരാ. പിന്നെക്കാണാം.
ലേശം...വൈകിപ്പോയോ..ന്നൊരു സംശയം...
ഇല്ലല്ലേ..നിക്ക് തോന്നിതാവും..
ങെ! ന്നെ വിളിച്ചോ?
Post a Comment