14.4.15

മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോഒന്നിനൊന്നു പ്രിയപ്പെട്ടവര്‍ ഒരേ ടെലിവിഷന്‍ ഷോയിലെ ജഡ്ജിംഗ് പാനലില്‍ ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. വാസ്തുകലയുടെ ആദ്യാക്ഷരം ഉരുവിട്ടു തന്ന പ്രിയ പ്രൊഫസർ Eugene സര്‍, എന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയും എല്ലാമെല്ലാമായ പത്മശ്രീ Shankarജി , പിന്നെ വാസ്തുകല പഠിക്കാന്‍ ഒരേ ദിവസം ചേര്‍ന്ന് പിന്നീട് ഒരിക്കലും തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്നും കടലോളം സൗഹൃദം സൂക്ഷിക്കുന്ന ഡോ. Binumol Tom - മാതൃഭൂമി ന്യൂസ് ചാനലില്‍ തുടരുന്ന 'മാസ്റ്റര്‍ ക്രാഫ്റ്റ് , ദ ആർക്കിറ്റെക്റ്റ്സ് ഷോ ' യുടെ വരും സംപ്രേക്ഷണങ്ങൾക്കായി കാത്തിരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട; ഇവരുടെ സാന്നിധ്യം കൊണ്ട് തന്നെ പരിപാടി മികച്ചതാവുമെന്ന് എനിക്കുറപ്പുണ്ട്.

മാതൃഭൂമി ന്യൂസ്  : ശനി രാത്രി 9.30 , ഞായര്‍ വൈകിട്ട് 4.30 ,തിങ്കള്‍ രാവിലെ 9.30

വെബ് കാസ്റ്റിങ്ങ് ശേഖരം ഇവിടെ :http://mathrubhuminews.in/ee/Programs/Episode/14078/master-craft-episode-02/ENo comments: