4.9.06

എല്ലാവര്‍ക്കും...

എല്ലാവര്‍ക്കും ഓണാശംസകള്‍..
(ഈ പോസ്റ്റ് ബൂലോകക്ലബ്ബില്‍ നിന്നും പിന്‍‌വലിച്ച് ഇവിടെ ചേര്‍ക്കുകയാണ്‌. ഇതാണു ശരിയെന്നാണ് ചര്‍ച്ചകള്‍ക്കിടയില്‍ തോന്നിയത്. ഇതൊരു മാതൃകയാക്കി ചപ്പുചവറുകളെല്ലാം ക്ലബ്ബില്‍ നിന്നും പിന്‍‌വലിക്കപ്പെടെട്ടെ..ആരവിടെ..!!
അവിടെ എന്തൊക്കെയിടാം എന്നതിനെക്കുറിച്ച് ഒരു ധാരണയായ ശേഷം ക്ലബ്ബിലു പോകുന്നതാണു ബുദ്ധി. സാധാരണ ക്ലബ്ബുകളില്‍ ഓണം കഴിഞ്ഞാണ് അടി..ഇവിടെ ഇപ്പോഴേ തുടങ്ങി, ഓണത്തല്ലാവും...‘ചുമ്മാ ബാ‘ എന്നു വിളിച്ചാണു ക്ലബ്ബിലു കയറ്റിയത്. ആ പോസ്റ്റിന്റെ തലക്കെട്ടു മാറ്റിയാല്‍ തന്നെ പകുതി പ്രശ്നം തീരും.ചര്‍ച്ചകള്‍ നടക്കട്ടെ..പങ്കെടുക്കുവാന്‍ സന്തോഷമേയുള്ളൂ. ബൂലോക കൂട്ടായ്മയില്‍
എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു.)

5 comments:

അലിഫ് /alif said...

ആരവിടെ..
ഒടിയന്‍..അല്ല അടിയന്‍..
ആ ചെണ്ടക്കരനെ മാതൃകയാക്കി ബൂലോക ക്ലബ്ബില്‍ നിന്നും എല്ലാ ചപ്പുചവറുകളും നീക്കം ചെയ്തു സ്വന്തം ചവറ്റുകുട്ടയില്‍: ഛേ..സ്വന്തം ബ്ലോഗില്‍ നിക്ഷേപിക്കുവാന്‍ നോം ഉത്തരവിടുന്നു..”
“ഉത്തരവ്..”
എവിടെ ചെണ്ടക്കാരന്‍”..?
“അടിയന്‍“
“ഈ ഉത്തരവ് നാടാകെ ചെണ്ട കൊട്ടി അറിയിക്കുവാനും നോം ഉത്തരവിടുന്നു..”
“പിന്നേ , എനിക്കെങ്ങും വയ്യ..അതൊക്കെ പിന്മൊഴിക്കാരു ചെയ്യും..ഓണത്തിനിടയ്ക്കാ അങ്ങോരുടെ ഒരു ഉത്തരവ്..!!

തറവാടി said...

ഓണാശംസകള്‍

വൈക്കന്‍... said...

ചെണ്ടക്കാരാ...
എനിക്കും കിട്ടിയിരുന്നു ഒരടി... ഇപ്പോള്‍ പെരു‍ത്തു ചന്തോയമായി...
സ്വന്തം ബ്ലോഗേ.. സിന്താബാ...

paarppidam said...

could you send your e-mail id to me

അലിഫ് /alif said...

വൈക്കോ;
ചെണ്ട പിന്നെ അടിക്കാനും കൊട്ടാനുമുള്ളതൊക്കെയല്ലേ..പിന്നെ അടികിട്ടിയെടുത്തോണ്ട് പോന്നതൊന്നുമല്ല..ഇതാണു ശരിയെന്നു തോന്നി,അത്രേയുള്ളൂ. സ്വന്തം ബ്ലോഗും ക്ലബ്ബും സിന്ദാബാ..
പാര്‍പ്പിടക്കാരാ; മെയിലയച്ചിട്ടുണ്ട്.