19.3.07

ബ്ലോഗ്‍ ടൂണ്‍സ് - 1



ഈ ചിത്രം പികാസ വെബ്ബില്‍

19 comments:

അലിഫ് /alif said...

ബ്ലോഗ്‌ കളവ്‌ സമരത്തിനു തുടങ്ങിയ കാര്‍ട്ടൂണ്‍ വര വീണ്ടും ശല്യപെടുത്തുന്നു..
ബ്ലോഗ്‌ടൂണ്‍സ്‌ എന്ന പേരിലൊരു പുതിയ സീരിസ്‌ തുടങ്ങിയാലോന്നൊരു ആലോചന..എന്തായാലും ആദ്യത്തേത്‌ നിങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു..,
വലിച്ചുകീറുക..!!

Kaithamullu said...

ബോധിച്ചു, നന്നായി ബോധിച്ചു.

-വലിച്ച് കീറി, ഇതാ നെഞ്ചിലേറ്റി, പോരേ?

സുല്‍ |Sul said...

ഹെഹെഹെ സൂപ്പര്‍
അലിഫ് ക്കാ ഇങ്ങള് ആള് പുല്യെന്നെ.

-സുല്‍

വേണു venu said...

ഹാഹാ...അലീഫേ..
നല്ല ഭാവന. ;)

സാജന്‍| SAJAN said...

സംഭവം സൂപ്പറയാട്ടുണ്ട്...
നല്ല ആശയമാണ്..ഇനിയും വരക്കൂ

Rasheed Chalil said...

അലിഫ് ഭായ് ഈ ചെണ്ടകൊട്ട് അസ്സലായിരിക്കുന്നു.

krish | കൃഷ് said...

ഹാ.ഹാ.. ഇപ്പോള്‍ വിക്കിപ്പെണ്ണുമായിട്ടാ അല്ലേ ചാറ്റ്‌..
കെട്ട്യോളുടെ പാറ്റ്‌ കിട്ടാന്‍ ചാന്‍സുണ്ട്‌. വലിച്ചു കീറും, തുണിയേ..
(ഈ പെമ്പ്രോന്നോരുടെ കാര്യമേ!!)

sandoz said...

അലിഫിക്കാ....കാര്‍ട്ടൂണ്‍ കൊള്ളാം.....ബ്ലോഗില്‍ നിന്നുമല്ലാതെ പുറത്തുനിന്നും ആശയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.

കുറുമാന്‍ said...

ആലിഫിക്കാ, ഇതുഗ്രന്‍. സമകാലികം തന്നെ (ബ്ലോഗില്‍ നിന്നുള്ളതായാലും). അപ്പനു കഷണ്ടി കൊടുത്തതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു:)

myexperimentsandme said...

ഹ...ഹ... കുറുമാനേ, കഷണ്ടി മാത്രമോ, ബുള്‍ഗാനും. കുറുമാനൊന്ന് വന്നിട്ട് പറയാമെന്ന് വിചാരിച്ച് ഇതിനു മുന്നില്‍ തന്നെ ഇരിക്കുകയായിരുന്നു :)

അടിപൊളി കാര്‍ട്ടൂണ്‍. ബ്ലോഗില്‍ തന്നെയുണ്ടല്ലോ ഇഷ്ടം പോലെ സംഗതികള്‍. സമയം കിട്ടുമ്പോഴൊക്കെ തുടരണം.

Unknown said...

കിടിലം! :-)

kusruthikkutukka said...

:)
സ്വന്തം വീട്ടിലെ കാര്യമാണൊ എന്ന് ചോദിക്കണമെന്ന് കരുതിയാതാ.... ആ പോട്ടെ..;)
പിന്നെ ചിരിപ്പിച്ചതിനു നന്ദി :)

അലിഫ് /alif said...

ഹ..ഹ..കുറുമാന്‍ ഭായീ, ഞാനിതിന്‍റെ കൂടെ ‘ഇതിലെ അപ്പനു ബ്ലോഗിലെ കഷണ്ടിബുള്‍ഗാന്‍ പുലികളുമായി യാതൊരു ബന്ധവുമില്ലന്ന’ഒരു ഡിസ്‍ക്ലൈമര്‍ ഇടണമെന്ന് ആലോചിച്ചതാ, പിന്നെ ഇല്ലാത്ത ഒരു സംശയം വെറുതെ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി. കുറുമാന്‍റെ കമന്‍റ് കണ്ട് വന്നപ്പോളേക്കും വക്കാരി ഗോളുമടിച്ചു..(ഈ ആപ്പീസിലിരുന്നുള്ള ബ്ലോഗിംഗിന്‍റെ ഒരു പാടേയ്..,ഒരു കമന്‍റിടാമെന്ന് വിചാരിക്കുമ്പോളേക്കും ബോസിന്റെ വിളി വരും..!!)

അലിഫ് /alif said...

കൈതമുള്ളേ..ടാങ്ക്യൂ..ആദ്യമേ വന്ന് വലിച്ച്‌ കീറിയതിനും.
സുല്‍,
വേണുമാഷ്‌,
സാജന്‍,
ഇത്തിരി: നന്ദി, അപ്പോ ഇനീം കൊട്ടാല്ലേ..!!
കൃഷ്‌; ചാറ്റിനുകിട്ടുന്ന പാറ്റ്‌, കൊള്ളാം..നന്ദി.
സാന്‍ഡോസ്‌; നന്ദി., തീര്‍ച്ചയായിട്ടും ശ്രമിക്കാം. ബ്ലോഗിലു തന്നെയുള്ള വിഷയങ്ങള്‍ മാത്രം ഈ സീരിസില്‍ (ബ്ലോഗ്‌ ടൂണ്‍സ്‌) ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് കരുതുന്നു.

കുറുമാന്‍ ഭായി, ഹ..ഹ..(നേരത്തെ ചിരിച്ച ചിരി ഇനീം നിന്നില്ല) ഇത്‌ വരച്ചപ്പോള്‍ കുറുമാനും , തമനൂ മൊന്നും എന്റെ മനസ്സില്‍ ഇല്ലയിരുന്നു, സത്യം, സത്യം..ങിത്‌ സത്യം..

വക്കാരി മാഷേ; കമന്റിനു നന്ദി, ആ ബുള്‍ഗാന്‍ കാണിച്ച്‌ കൊടുത്തപ്പോഴെ കുറുമാന്‍ മുങ്ങീന്നാ തോന്നുന്നത്‌.

ദില്‍ബു; ഒരു 'കിടില'ത്തിലൊതുക്കാതെ വലിച്ചു കീറുമെന്നാ കരുതിയെ, ഇനി അടുത്തതിലാവട്ടെ.(ഞാന്‍ പ്രതീക്ഷിക്കും..)

കുസൃതി; നന്ദി.

പരാജിതന്‍ said...

അലിഫ്‌,
ഇതിപ്പഴാ കണ്ടത്‌.
കുറുന്താടി മാത്രമായിരുന്നേല്‍ വര്‍ണ്ണ്യത്തിലാശങ്ക വന്നേനെ! :)

സംഗതി കൊള്ളാം.

ദേവന്‍ said...

ഹ ഹ അലീഫേ ഇത് കലക്കി.
കഷണ്ടി, ബുള്‍ഗാന്‍ എന്നാല്‍ കുറുമാന്‍ അല്ലതാനും.
അങ്ങനെയാണെങ്കില്‍...

.... ല്‍

തമനു ആയിരിക്കണമല്ലോ ഇത്!

അലിഫ് /alif said...

പരാജിതാ, അത് കൊള്ളാം. ഇപ്പോ എനിക്കാ വര്‍ണ്യത്തിലാശങ്ക, ഇതെന്താ എല്ലാരും ഏതോ സിനിമയില്‍ പറവൂര്‍ ഭരതന്‍ ‘താടി, മുടീ, താടീ മുടി..” എന്നും പറഞ്ഞ് ഓടുന്നത് പോലെയെന്ന്..!! നന്ദി ഹരീ.

ദേവന്‍ മാഷേ, ദേ , അല്ലെങ്കിലേ ബുള്‍ഗാന്‍‍കശുവണ്ടികള്‍ കൂടിവരികയാ ബൂലോകത്ത്, ഇനി തമനൂ ന്റെ ഇടികൂടെ വാങ്ങിതരല്ലേ; എന്‍റെ സത്യപ്രസ്താവന വായിച്ചില്ലിയോ..? കമന്‍റിനു നന്ദി.

വല്യമ്മായി said...

ആജു ഇവിടെ http://farisp.blogspot.com/2007/02/blog-post.html ചോദിച്ചതെങ്ങനെ താങ്കളറിഞ്ഞു?

അലിഫ് /alif said...

വല്യമ്മായി; നന്ദി ആജു വിന്‍റെ ഈ ചോദ്യം ഞാന്‍ കണ്ടില്ലായിരുന്നു. ഇപ്പോ മനസ്സിലായില്ലേ ഞങ്ങള്‍ പിള്ളേര്‍ക്കൊക്കെ ഒരേ മനസ് ആണന്ന്..!!
പടച്ചോനെ , ഇനി ഇത് ആജുവിന്‍റെ ചോദ്യം കോപ്പിയടിച്ചതാണെന്നെങ്ങാനുമാണോ വല്യമ്മായി ഉദ്ദേശിച്ചത്..!!