കരിവാരം / black week

കണ്ണടച്ച് ഇരുട്ടാക്കി പാല് കട്ടുകുടിച്ചിരുന്ന കള്ളപൂച്ചകളുടെ കാലം കഴിഞ്ഞു. ഇത് പകല്‍കൊള്ള നടത്തി പരസ്യവരുമാനം നേടുന്ന കേരള്‍സ് കാലം.
മലയാളം ബ്ലോഗ് എഴുത്തുകാരുടെ കൃതികള്‍ പരസ്യചങ്ങലയില്‍ കോര്‍ത്ത് പ്രദര്‍ശിപ്പിച്ച് പണംവാരുന്ന വെബ് ആഭാസത്തിനെതിരെയും, ബ്ലോഗ് മോഷണത്തിനെതിരെ പ്രതികരിക്കുന്ന ബ്ലോഗര്‍മാരെ വ്യക്തിപരമായി ആക്രമിക്കുന്നതിനെതിരെയും നടത്തുന്ന പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു.
REFERENCE LINKS
1 എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?
2 അഞ്ചല്‍.: കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!
3 കല്ലുസ്ലേറ്റ്: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം
4 ശേഷം ചിന്ത്യം: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com
5 വക്കാരിമഷ്‌ടാ: Protest against the copyright violations, threat, abuse, stalking etc of kerals.com
6 Copyright Violations: Kerals.com – The new wave of plagiarism from blogs
7 മിന്നാമിനുങ്ങുകള്‍-സജി-ബ്ലോഗുകള്‍ കേരളാസ് ഡോട്ട്കോമില്‍
8 ആണ്‍മ: Banned from reading my content
9 അഞ്ചല്‍.: സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഒരു മലയാള ബ്ലോഗര്‍ സമര്‍പ്പിക്കുന്ന പരാതി.
10 ഋതുഭേദങ്ങള്‍: Bootlegging bloggers posts, Shame on you Kerals dot com
11 ചിതറിയ ചിന്തകള്‍: Are you a thief Mr. www.kerals.com
13 അഗ്രജന്‍-ബ്ലോഗ് മോഷണം
14 വല്യമ്മായി-content theft by kerals.com
5 comments:
അവധിക്കാലയാത്രയ്ക്കിടയില്‍ ബൂലോകസഞ്ചാരം വളരെ കുറവ്.
പ്രതിഷേധ സമരജാഥയില്‍ ഞാനും..!
അലിഫ് ഭായ്!.:)
ഈ പറഞ്ഞ ബ്ലോഗ് സൃഷ്ടികൾ ഇട്ടതുകൊണ്ട് അവർക്ക് വരുമാനം കൂടീഎന്നു കരുതുന്നുവോ?. മറിച്ച് ഈ കോലാഹലം നടത്തി ജനങ്ങാളെ അങ്ങോട്ട് തള്ളീ വിട്ട നമ്മൾ (ഞാനില്ലായിരുന്നു കരിവാരത്തിൽ) ഒക്കെ തന്നെയാ അവരുടെ സൈറ്റിന്റെ ഹിറ്റും പ്രശസ്തിയും കൂട്ടിയത്!.
ഓ ടോ. അവധിക്കാലയാത്രയ്ക്ക് ശേഷം ഗൃഹപാഠത്തില് കുറച്ചു പോസ്റ്റുകള് പ്രതീക്ഷിച്ചോട്ടെ ? കാത്തിരിക്കുന്നു ..
ബഹുമാനപ്പെട്ട നന്ദു,
വളരെ വിനീതനായി, താഴ്മയോടെ, പറയട്ടെ?
താങ്കളുടെ ധാരണകളില്‍ വളരെയധികം അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.
നന്ദുവിന്റെ പോസ്റ്റും അഭിപ്രായങ്ങളും ശരിക്കും ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍, എനിക്കു വളരെ സങ്കടം തോന്നുന്നുണ്ട് വെബ്ബിടപാടുകളെക്കുറിച്ച് താങ്കളും മറ്റു ചില നിഷ്ക്കളങ്കരായ ബ്ലോഗര്‍മാരും ധരിച്ചുവെച്ചിരിക്കുന്ന അറിവിനെപ്പറ്റി.
നാം ഇത്രയൊക്കെയോ ഉള്ളോ?
“ഞാന്‍” എന്ന ബ്ലോഗിടപാടുകാരന്‍ മലയാളം ബ്ലോഗുകളില്‍ വളരെവളരെ മുന്‍പുതന്നെ വന്നെത്തിയിട്ടുള്ള, മലയാളം ബ്ലോഗര്‍മാര്‍ പരസ്പരം നേരിട്ടുപരിചയപ്പെട്ട ആദ്യത്തെ ആവസരത്തില്‍ തന്നെ പങ്കെടുത്തിട്ടുള്ള, ഒട്ടും അനോണിയല്ലാത്ത, സ്വന്തമായി തിളങ്ങുന്ന ഒരു വ്യക്തിത്വമുള്ള, കേരളത്തിന് വളരെയധികം പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവാവാണ്. (മതി അല്ലേ, അല്ലെങ്കില്‍ ഇനി ഇതുമൊരു പുറംചൊറിയലാണെന്നു വരുത്തിത്തീര്‍ക്കും! പക്ഷേ, നാടിന്റെ ശാസ്ത്രസാമൂഹ്യവികസനത്തെക്കുറിച്ച് അദ്ദേഹം കൊരുത്തുവെച്ചിരിക്കുന്ന ചില ഭാവിസ്വപ്നങ്ങളെക്കുറിച്ച് അടുത്തറിയാന്‍ എനിക്ക് ഇടവന്നിട്ടുള്ളതുകൊണ്ട് ഇത്രയെങ്കിലും പറഞ്ഞേ തീരൂ.) അയാള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട് താങ്കളെ പറഞ്ഞുമനസ്സിലാക്കാന്‍. അറിവുകുറവുകൊണ്ടാണെങ്കില്‍ മനസ്സിലാവേണ്ടതായിരുന്നു. അതല്ല, അമ്പട ‘ഞാനേ’ എന്നാണെങ്കില്‍ ഇനി ഒന്നും പറഞ്ഞിട്ടുകാര്യവുമില്ല.
പക്വത വരാത്ത, അല്ലെങ്കില്‍ ജീവിതം മുഴുവന്‍ പൈങ്കിളിനോവലുപോലെയാണെന്നു ധരിച്ചുവെച്ചിരിക്കുന്ന ചില ‘ബ്ലോഗര്‍’മാര്‍ എഴുതിത്തുപ്പുന്ന അസംബന്ധങ്ങളെ അവയുടേ മുഖവിലയ്ക്കെടുത്ത് അവഗണിച്ചുകളയാം. അതേ ലിസ്റ്റിലേക്ക് താങ്കളേയും ചേര്‍ത്തിടാന്‍ എന്തുകൊണ്ടോ ഇനിയും മനസ്സു വരുന്നില്ല.
എന്റെ അറിവില്‍ കരിവാരം ‘ആഘോഷി’ക്കുന്നവര്‍ ആരും തന്നെ പരസ്പരം എന്തെങ്കിലും ധാരണയിലെത്തിയിട്ടല്ല അങ്ങനെ ചെയ്തത്. എന്നെ സംബന്ധിച്ചാണെങ്കില്‍, മൊത്തം ഈ സംഭവത്തെ പരാമര്‍ശിച്ച് ഒരാള്‍ പോലും എനിക്കൊരു മെയില്‍ അയയ്ക്കുകയോ ഒരാള്‍ക്കെങ്കിലും ഞാനൊരു മെയിലയയ്ക്കുകയോ ഉണ്ടായിട്ടില്ല. ഇഞ്ചി,രാജ് തുടങ്ങി മിക്കവാറും ബ്ലോഗര്‍മാരോടൊന്നും ബ്ലോഗിലൂടെയല്ലാതെ ഈയടുത്തകാലത്തൊന്നും എനിക്ക് യാതൊരു കണക്ഷനുമില്ല. മാത്രമല്ല, അവരുടെ പല അഭിപ്രായങ്ങളും എന്റെ തത്വശാസ്ത്രങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. വിരലിലെണ്ണാവുന്ന ആളുകളോടു മാത്രമാണ് ഈ-മെയില്‍ ബന്ധങ്ങള്‍ പോലുമുള്ളത്. (അതും പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാവും.)
ഇങ്ങനെയൊക്കെയായിരുന്നിട്ടുപോലും, പത്തന്‍പതുപേര്‍ അവരുടെ ബ്ലോഗിലൂടെ ഏറ്റവും നിശ്ശബ്ദമായി ഒരു സമരമുറ, അതും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരു മാര്‍ഗ്ഗത്തില്‍, തുടങ്ങിവെയ്ക്കുമ്പോള്‍ ആരും ഒരിക്കല്‍പോലും പ്രേരിപ്പിക്കാതെത്തന്നെ, അതില്‍ ചേര്‍ന്ന് ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ മിനിമം രാഷ്ട്രീയബോധം. അതാണെന്റെ മിനിമം ബ്ലോഗിടപാട്. അതുതന്നെയാണെന്റെ മിനിമം മലയാളിത്തം. അത്രയ്ക്കും കൂടി ചെയ്തില്ലെങ്കില്‍, ഈ കീബോര്‍ഡില്‍ അടിച്ചമര്‍ന്നുപോവുന്ന എന്റെ അക്ഷരങ്ങള്‍ എന്നോടു പൊറുക്കില്ല.
എനിക്കുതോന്നുന്നത് അവധിയ്ക്കു നാട്ടില്‍ പോയി ചുമ്മാ കറങ്ങിനടക്കേണ്ട ഈ ആഫ്രിക്കക്കാരന്‍ അലിഫ് അടക്കം മറ്റുള്ളവരും ഇങ്ങനെത്തന്നെയായിരിക്കും ഈ ‘കരിജാഥ’യില്‍ അണിനിരന്നിട്ടുണ്ടാവുക. ഇങ്ങനെത്തന്നെയായിരിക്കും അവര്‍ സോളിഡാരിറ്റി എന്ന വജ്രായുധത്തിന്റെ അദൃശ്യമായ ശക്തിയും മൂര്‍ച്ചയും മനസ്സിലാക്കിയെടുത്തിട്ടുണ്ടാവുക.അല്ലാതെ ഒരാളെയും ഞാന്‍ കണ്ടില്ല “ഇങ്ങനെ കരിയൊഴിച്ചു സ്വന്തം മുഖങ്ങള്‍ വൃത്തികേടാക്കിയിട്ടോളൂ” എന്നൊരാഹ്വാനം പരസ്യമായോ രഹസ്യമായോ കൊടുക്കാന്‍.
നമ്മുടെ നാടിനും നാട്ടാര്‍ക്കും ആരാണിത്ര കൈവിഷം കൊടുത്തതെന്നറിയില്ല. എന്തിലും ഗ്രൂപ്പും ക്ലിക്കും വ്യക്തിപൂജയും കണ്ടെത്തുന്ന ഈ മനോരോഗം നമുക്കൊക്കെയെങ്ങനെ, എവിടെനിന്നു ബാധിച്ചു?
വടക്കേ ഇന്ത്യയിലെ ചില ദരിദ്രമേഖലകളില്‍ ഇട്ടാവട്ടത്തുജീവിച്ചൊടുങ്ങുന്ന ഗ്രാമജീവികള്‍ക്കുവരെ നമ്മേക്കാള്‍ പ്രൌഢമായ രാഷ്ട്രീയജ്ഞാനവും സാമൂഹ്യബോധവുമുണ്ടെന്നുതോന്നും ഈയിടെയായി. നാം കടലുകളും കുന്നുകളും താണ്ടി ആധുനികതയുടെ മെക്കയും യോര്‍ക്കും ചെന്നെത്തിയിട്ടും നമ്മുടെ കുഞ്ഞിക്കിണറുകള്‍ക്കു മുകളിലെ ഠാ-വട്ടം ആകാശത്തുനിന്നും പെയ്തുമാറുന്നില്ലല്ലോ!?
എന്തേ നാമൊക്കെ ഇങ്ങനെയാവാന്‍? നമ്മുടെ ഗൈഡുകളിലും പരീക്ഷാസഹായികളിലും ക്വസ്റ്റീന്‍ ബാങ്കുകളിലും ഗാന്ധിയേയും വിനോബയേയും പറ്റി ഒന്നും പഠിയ്ക്കാനില്ലാഞ്ഞതുകൊണ്ടാണോ?
നന്ദുവിന്റെ ചോദ്യം എന്തായാലും സമരങ്ങളോടുള്ള എന്റെ നിലപാട് വ്യക്തമാക്കാന്‍ ഇതൊരു അവസരമാകും എന്ന് കരുതുന്നു. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള എന്റെ കാഴ്ചപാടുകള്‍ പലതവണ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഒക്കെ പങ്ക് വെച്ചിട്ടുണ്ട്. അവയിലൊരിക്കലും പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്ന തലത്തിലേക്ക് ബ്ലോഗുകള്‍ വളരുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ബോധപൂര്‍വ്വം അഡ്‌സെന്‍സ് പരസ്യങ്ങള്‍ പിടിപ്പിച്ച ബ്ലോഗുകളില്‍ പോലും കമന്റുകളും ചാര്‍ത്താറില്ലായിരുന്നു.
ഇതിനു മുന്‍പ് നടന്ന യാഹൂ/ദുനിയ സമരത്തിലും എന്റെ കാഴ്ചപാട് അന്ന് ആ പ്രശ്നത്തില്‍ ഉള്‍പ്പെട്ട ബ്ലോഗറോടല്ല, ആ സമരത്തോടാണ് ഞാന്‍ പിന്തുണ
പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പൊന്തിവന്ന ഹരികുമാര്‍/കലാകൗമുദി ഇഷ്യൂവില്‍ മൗനം പാലിച്ചതും മനപൂര്‍വ്വം, അതില്‍ ബ്ലോഗ്ഗിംഗിനെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നെ സംബന്ധിച്ച് തുലോം കുറവായിരുന്നു. ഇപ്പോഴത്തെ കേരള്‍സ്.കോം പ്രശ്നത്തില്‍ നിരവധി സഹബ്ലോഗര്‍മാര്‍ക്ക് ഒരേതരത്തിലുള്ള കണ്ടന്റ് മോഷണം നേരിടേണ്ടി വന്നു എന്നതും, ഒപ്പം ഇത് അടിച്ച് മാറ്റിയവര്‍ അതിലൂടെ പരസ്യവരുമാനം നേടുന്നു എന്നതും പ്രതികരിക്കേണ്ട വിഷയമായി എനിക്ക് തോന്നി, അതിനായി പലരും തിരഞ്ഞെടുത്ത സമരമാര്‍ഗ്ഗമായ ബ്ലോഗ് കറുപ്പിക്കലിന്റെ പുതുമ എന്നെ ആകര്‍ഷിക്കുകയും ചെയ്തു എന്നതാണ് സത്യം.
കേരള്‍സ്.കോം അത്ര പുതിയ ഒരു വെബ് പോര്‍ട്ടല്‍ അല്ലന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.മുന്‍പ് പലതവണ ആ സൈറ്റ് ഞാന്‍ നോക്കിയിട്ടുള്ളതാണ്.
ഇപ്പോള്‍ ബ്ലോഗര്‍മാരിലൂടെ അവരുടെ ഹിറ്റ് കൂടി എന്നും കരുതാന്‍ വയ്യ. ചെറിയ മാര്‍ജിന്‍ കൂടിയിട്ടുണ്ടാകാം, പക്ഷേ അതിലും വലിയ മാര്‍ജിന്‍ നഷ്ടമാണ് അവര്‍ക്ക് ഈ സമരമാര്‍ഗ്ഗത്തിലൂടെ നഷ്ടമാകാന്‍ പോകുന്നത് എന്നതിന്റെ തെളിവാണ് മലയാളം സെക്ഷന്‍ അടച്ച് പൂട്ടികൊണ്ട് അവര്‍ തന്നെ നല്‍കിയിരിക്കുന്നത്.
ആരുടെയെങ്കിലും കണ്ടന്റ് അടിച്ച് മാറ്റിയാല്‍ എനിക്കെന്ത് കാര്യം എന്ന് കരുതി മാറിയിരിക്കുന്ന പൊളിറ്റിക്സ് എനിക്കില്ല, മറിച്ച് അത് ന്യായമായ കാര്യമാണെങ്കില്‍ അതില്‍ ഇടപെടണം എന്ന് തന്നെ തോന്നുന്നു.പില്‍ക്കാലത്ത് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അന്ന് ഉപകാരപ്പെടും എന്ന് കരുതിയല്ല ഇതെന്നും അടിവരയിട്ട് തന്നെ പറയുന്നു.
ബ്ലോഗര്‍മാരില്‍ ഉണ്ടന്ന് പറയപ്പെടുന്ന ഗ്രൂപ്പ് കളികള്‍കളിലും പുറംചൊറിയല്‍ ഉപജാപകസംഘങ്ങളിലുമൊന്നും ഇതേവരെ എത്തിപെടാന്‍ കഴിയാത്ത ബ്ലോഗര്‍ ആണു ഞാന്‍. ഓര്‍ക്കുട്ടുമില്ല, ചാറ്റുമില്ല.മറ്റൊരു ബ്ലോഗര്‍ ജീവിയെ (ജീവികളെ) നേരിട്ട് കാണുന്നത് തന്നെ ഇക്കഴിഞ്ഞ തിരുവനന്തപുരം ശില്‍പശാലയില്‍ മാത്രമാണ്.അവസരങ്ങള്‍ ഉണ്ടായിട്ടും ഇത്തരം കൂടികാഴ്ചകളെ ഒഴിവാക്കി, ബ്ലോഗര്‍ പരിചയങ്ങളെ ബ്ലോഗില്‍ തന്നെ പരിമിതപ്പെടുത്തി നിലനിര്‍ത്തണം എന്നാണു ആഗ്രഹം.
എങ്കിലും പൊതുവായ കാര്യങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കണമെന്നുണ്ട്.എന്ത് കാര്യത്തിനും രണ്ട് പക്ഷമുണ്ടാകുക പതിവ്, അതില്‍ ന്യായമുണ്ട് എന്ന് തോന്നുന്ന പക്ഷത്ത് കൂടുക, അവിടെ തെറ്റുണ്ട് എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്യാമല്ലോ..!
ശിവ;
സമയക്കുറവ് അലട്ടുന്നതിനാല്‍ ആണു ഗൃഹപാഠം മുടങ്ങിപ്പോയത്.8-10 പോസ്റ്റുകളെങ്കിലും അവിടെ ഡ്രാഫ്റ്റ് ആയികിടപ്പുണ്ട്.അത്യാവശ്യം എഡിറ്റിംഗ് നടത്താതെ അവ പോസ്റ്റാക്കാനും കഴിയില്ല. എന്തായാലും ഇത്തവണത്തെ വെക്കേഷന്‍ കഴിഞ്ഞ് തുടരണം എന്ന് തന്നെ കരുതുന്നു; കമന്റിനു നന്ദി.
Post a Comment