29.6.08

സമരകാലത്തെ പ്രണയം


"സരളേ, നീ വീട്ടിൽ പൊയ്ക്കോ, ഇന്ന് സമരമാ, ക്ലാസ്സില്ല"
"അല്ലേൽ എന്നാ ഇപ്പോ ക്ലാസ്സ്‌ നടന്നിട്ടുള്ളത്‌, എന്നും സമരമല്ലേ..! അല്ല റഫീക്ക്‌ ചേട്ടാ, എന്തിനാ ഇപ്പോൾ ഈ സമരം"
"ഹ..ഹ.. അതൊന്നും എനിക്കറിയില്ല, ഞങ്ങളുടെ നേതാവ്‌ എന്ത്‌ പറയുന്നോ, അങ്ങിനെ തന്നെ സിന്ദാബാദ്‌.."
" അത്‌ തന്നെ , ചുമ്മാതല്ല ചേട്ടൻ മൂന്ന് വർഷമായി ഏഴാം ക്ലാസ്സിൽ തന്നെ പഠിക്കുന്നത്‌"
"എടീ അത്‌ കൊണ്ടെന്താ, നമ്മൾ ഇപ്പോൾ ഒരു ക്ലാസ്സിൽ ആയില്ലേ, സരളേ നീയെന്റെ കരളാണ്‌.."
"പിന്നേ, ഒരു കാര്യം പറഞ്ഞേക്കാം, ചേട്ടന്റെ പഞ്ചാരയടി കുറച്ച്‌ കൂടുന്നുണ്ട്‌..!"
"അതിനെന്താ സരള മോളേ, നമുക്ക്‌ വലുതാവുമ്പം കല്യാണം കഴിക്കാം"
"അതെങ്ങിനെ ചേട്ടാ, ഞാൻ ഹിന്ദുവും ചേട്ടൻ മുസ്ലിമുമല്ലേ..?"
"അതു കൊണ്ടൊന്നും കുഴപ്പമില്ല, നമ്മുടെ വറീത്‌ മാഷ്‌ രഹന ടീച്ചറെ കെട്ടിയില്ലേ.., ശൈലജ ടീച്ചറും അജ്‌മൽ സാറും തമ്മിൽ മുടിഞ്ഞ പ്രേമം, ഉടനെ കെട്ടുമെന്നാ കേട്ടത്‌.."
"എന്നാലും.."
"ഒരു എന്നാലുമില്ല, എടീ കല്യാണത്തിനു ജാതീം മതവുമൊന്നും ഇല്ല..,പിന്നെ നമുക്ക്‌ കൊച്ചുണ്ടാവുമ്പോ അവനു 'ജീവൻ' എന്ന് പേരിടേണ്ടി വരും.."
"അതെന്താ, അങ്ങിനെ..?"
"ങാ, അങ്ങിനെ യെന്തൊക്കെയോ പ്രശ്നങ്ങൾ നമ്മുടെ സാമൂഹ്യ പാഠത്തിലുണ്ടന്നൊക്കെ പറഞ്ഞാ ഇപ്പോഴത്തെ ഈ സമരം തന്നെ..നേതാവ്‌ അന്ന് പ്രസംഗിക്കുമ്പോൾ കേട്ടതാ.."
"അപ്പോ കൊച്ച്‌ പെണ്ണാന്നെങ്കിലോ.., എന്ത്‌ പേരിടും.."
"അത്‌ നമുക്ക്‌ മാഷോട്‌ ചോദിക്കാം.."
"അതിനിനി സമരം കഴിയണ്ടേ, സമരമെന്ന് കേട്ടപാടെ മാഷുമാരും ടീച്ചർമ്മാരുമൊക്കെ വീട്ടിൽ പോയി.."
"എന്നാ പിന്നെ നേതാവിനോട്‌ ചോദിക്കാം.. നമ്മുടെ നേതാവ്‌...."
"..........എങ്ങിനെ പറയുന്നോ, അങ്ങിനെ തന്നെ സിന്ദാബാദ്‌....!"

12.6.08

കരിവാരം / black week


കണ്ണടച്ച്‌ ഇരുട്ടാക്കി പാല്‌ കട്ടുകുടിച്ചിരുന്ന കള്ളപൂച്ചകളുടെ കാലം കഴിഞ്ഞു. ഇത്‌ പകല്‍കൊള്ള നടത്തി പരസ്യവരുമാനം നേടുന്ന കേരള്‍സ്‌ കാലം.

മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ കൃതികള്‍ പരസ്യചങ്ങലയില്‍ കോര്‍ത്ത്‌ പ്രദര്‍ശിപ്പിച്ച്‌ പണംവാരുന്ന വെബ്‌ ആഭാസത്തിനെതിരെയും, ബ്ലോഗ്‌ മോഷണത്തിനെതിരെ പ്രതികരിക്കുന്ന ബ്ലോഗര്‍മാരെ വ്യക്തിപരമായി ആക്രമിക്കുന്നതിനെതിരെയും നടത്തുന്ന പ്രതിഷേധത്തില്‍ പങ്ക്‌ ചേരുന്നു.
Joining in the BLACK WEEK protest against blog plagiarism and victimizing malayalam bloggers



REFERENCE LINKS
1 എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

2 അഞ്ചല്‍.: കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!

3 കല്ലുസ്ലേറ്റ്: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം

4 ശേഷം ചിന്ത്യം: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

5 വക്കാരിമഷ്‌ടാ: Protest against the copyright violations, threat, abuse, stalking etc of kerals.com

6 Copyright Violations: Kerals.com – The new wave of plagiarism from blogs

7 മിന്നാമിനുങ്ങുകള്‍-സജി-ബ്ലോഗുകള്‍ കേരളാസ് ഡോട്ട്കോമില്‍

8 ആണ്‍‌മ: Banned from reading my content

9 അഞ്ചല്‍.: സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഒരു മലയാള ബ്ലോഗര്‍ സമര്‍പ്പിക്കുന്ന പരാതി.

10 ഋതുഭേദങ്ങള്‍: Bootlegging bloggers posts, Shame on you Kerals dot com

11 ചിതറിയ ചിന്തകള്‍: Are you a thief Mr. www.kerals.com

12 ജനയുഗത്തില്‍ വന്നതു്

13 അഗ്രജന്‍-ബ്ലോഗ്‌ മോഷണം
14 വല്യമ്മായി-content theft by kerals.com

15 Viswam Blacks...: ബ്ലാക്ക് ! Web thugs, Black on you!