An architects view towards Yahoo India's blog Content Theft
An architects view towards Yahoo India's blog Content Theft
ഈ ചിത്രം പികാസ വെബില്‍
എന്‍റെ പ്രതിഷേധകുറിപ്പ്:
സൂര്യഗായത്രിയെന്ന സു വിന്റെ കറിവേപ്പിലയിലെ പാചകകുറിപ്പുകള്‍ വെബ് ദുനിയ എന്ന സ്ഥാപനത്തിന്റെ ഒത്താശയോടെ കൊത്തിക്കൊണ്ട് പോവുകയും , അവരുടെ ഭാരതീയ പോര്‍ട്ടലിലെ മലയാളഭാഷാ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുകയും , ഇത് ശരിയാണോ യാഹൂ എന്ന് ചോദിച്ചാല്‍,"അതൊക്കെ അങ്ങ് ദുനിയാവില്‍ പോയി പറഞ്ഞാമതി" എന്ന് സമീപനം സ്വീകരിക്കുകയും ചെയ്യുന്ന യാഹൂ എന്ന ആഗോളകഴുകന്റെ ധിക്കാരപരമായ തിളപ്പിനെതിരെയല്ല എന്റെ പ്രതിഷേധം.
വിരുന്നുകാരന് ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തികൊടുത്ത് 'ഹോ ഇതൊക്കെ എന്റെ ഭാര്യയുടെ കൈപ്പുണ്യമെന്ന്' മേനിനടിക്കുകയും, "നിങ്ങളുടെ മകന്‍ ഇപ്പോ ഹോട്ടലില്‍ നിന്നും വാങ്ങിവന്നതല്ലേ ഇതൊക്കെ" എന്ന ചോദ്യത്തിന് 'അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചുകള' എന്ന എങ്ങുംതൊടാത്ത ഒരു ഉത്തരം കൊടുക്കുകയും ചെയ്യുന്ന വെബ്‌ദുനിയ എന്ന വീട്ടുകാരനോടുമല്ല, എന്റെ പ്രതിഷേധം.
കോണ്‍വെന്റ് സ്കൂളുകളില്‍ അടവെച്ച് വിരിയിച്ചെടുക്കുന്ന 'ഞാന്‍, എന്റെ, എനിക്ക്' പോളിസിക്കാരായ കുട്ടികള്‍, സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ അവകാശപോരാട്ടങ്ങളെ കാണുംമട്ടിലും നയിക്കുന്നതാരെന്ന് നോക്കിയും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും 'ഓ, ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല' എന്ന കരുതല്‍ പ്രമാണക്കാരായ ബ്ലോഗ് സുഹൃത്തുക്കളോട് , ഈ ബൂലോകത്ത് വന്നിട്ട് അധികകാലമാകാത്ത എനിക്ക് പ്രതിഷേധിക്കാനെന്ത് അവകാശം.
ഇവിടെ ഉണ്ട് എന്ന് കരുതിപോന്നിരുന്ന സൗഹൃദങ്ങളെ പല തട്ടിലാക്കി തമ്മില്‍ പോരടിപ്പിക്കുവാനും ഭിന്നിപ്പിച്ച് വിജയിക്കുവാനും ശ്രമിച്ച് തനിയാവര്‍ത്തനം നടത്തുന്ന ആഗോളഭീമന്‍മാരുടെ കൂട്ടുകൃഷിക്ക് വളമാക്കുവാന്‍ നമ്മെയൊക്കെതന്നെയും വെട്ടിയരിഞ്ഞിട്ടാലും,അതിനെതിരെ പ്രതികരിക്കുവാന്‍ ചെറുവിരല്‍പോലുമനക്കാന്‍ കഴിയാത്തവണ്ണം ദുര്‍ബലമായ ഒരു സമൂഹജീവിയാണല്ലോ ഞാനുമെന്ന യാഥാര്‍ത്ഥ്യത്തോടും സ്വന്തം സൃഷ്ടികളെ പിതൃത്വം മറന്ന് യാഹൂ പോലുള്ള കുത്തകകളുടെ അടുക്കളയില്‍ വളര്‍ത്താന്‍ കൊടുക്കേണ്ടിവന്നാല്‍ അതിലുമഭിമാനിക്കുന്ന ഒരു ജനതയിലാണല്ലോ ഞാനുമെന്ന അവസ്ഥയോടുമാണെന്റെ പ്രതിഷേധം,ഒപ്പം ബ്ലോഗെഴുത്തുകളെ വെറും തുറന്ന ഡയറികുറിപ്പുകളെന്ന് മുദ്രചാര്‍ത്തി ചോരണമാരണം നടത്തുന്ന യാഹൂ അടക്കമുള്ള സകല പകര്‍പ്പവകാശലംഘകരോടും..
സമരപന്തല്‍ ഇവിടെ
ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക് ;
1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില
3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്
4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം
6. യാഹുവിന്റെ ബ്ലോഗ് മോഷണം -ഹരീ
7. കോപ്പിയടിക്കപ്പുറം - സിബു
8. രണ്ടായിരത്തിയേഴ് മാര്‍ച്ച് അഞ്ച് പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism
4 comments:
എന്റെ പ്രതിഷേധകുറിപ്പ്:
സൂര്യഗായത്രിയെന്ന സു വിന്റെ കറിവേപ്പിലയിലെ പാചകകുറിപ്പുകള്‍ വെബ് ദുനിയ എന്ന സ്ഥാപനത്തിന്റെ ഒത്താശയോടെ കൊത്തിക്കൊണ്ട് പോവുകയും , അവരുടെ ഭാരതീയ പോര്‍ട്ടലിലെ മലയാളഭാഷാ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുകയും , ഇത് ശരിയാണോ യാഹൂ എന്ന് ചോദിച്ചാല്‍,"അതൊക്കെ അങ്ങ് ദുനിയാവില്‍ പോയി പറഞ്ഞാമതി" എന്ന് സമീപനം സ്വീകരിക്കുകയും ചെയ്യുന്ന യാഹൂ എന്ന ആഗോളകഴുകന്റെ ധിക്കാരപരമായ തിളപ്പിനെതിരെയല്ല എന്റെ പ്രതിഷേധം.
വിരുന്നുകാരന് ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തികൊടുത്ത് 'ഹോ ഇതൊക്കെ എന്റെ ഭാര്യയുടെ കൈപ്പുണ്യമെന്ന്' മേനിനടിക്കുകയും, "നിങ്ങളുടെ മകന്‍ ഇപ്പോ ഹോട്ടലില്‍ നിന്നും വാങ്ങിവന്നതല്ലേ ഇതൊക്കെ" എന്ന ചോദ്യത്തിന് 'അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചുകള' എന്ന എങ്ങുംതൊടാത്ത ഒരു ഉത്തരം കൊടുക്കുകയും ചെയ്യുന്ന വെബ്‌ദുനിയ എന്ന വീട്ടുകാരനോടുമല്ല, എന്റെ പ്രതിഷേധം...
..എന്‍റെ പ്രതിഷേധകുറിപ്പും , ഒപ്പം
ഇന്നത്തെ കാര്‍ട്ടൂണ്‍ പോസ്റ്റും "An architects view towards Yahoo India's Blog Theft"
(കുറച്ച് മുന്‍പ് ചെയ്ത പോസ്റ്റ് ബീറ്റ കൊത്തിപ്പോയി..അതിനാല്‍ വീണ്ടും..)
ഞാന്‍ നൈജീരിയ വിശേഷങ്ങളിലവതരിപ്പിച്ച എന്‍റെ പ്രിയ കൂട്ടുകാരി ‘കൌച്ചു’ വിന്‍റെയും കൂട്ടരുടെയും ബ്ലോഗിലും ഇന്ന് പ്രതിഷേധപോസ്റ്റ്
Corporate Plagaiarism ?
great sketch and post.
- bee
ഈ കാര്‍ട്ടൂണും കേമമായിരിക്കുന്നു അലീഫ്..!
Post a Comment