3.3.07

ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..

യാഹു വിന്റെ മലയാളം പോര്‍ട്ടലില്‍ തുടക്കത്തിലെതന്നെയുണ്ടായ ബ്ലോഗെഴുത്ത്‌ മോഷണമെന്ന കല്ലുകടി പരക്കെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. അമ്മയെതല്ലിയാലും രണ്ടഭിപ്രായമുണ്ടാകുമെന്നത്‌ പോലെ ഇവിടെയുമുണ്ടായി രണ്ട്‌ ചേരി. അത്‌ ഒരു വിധത്തില്‍ നല്ലത്‌ തന്നെ, പ്രതിപക്ഷമില്ലാതെന്ത്‌ ഭരണപക്ഷം.കോപ്പിറൈറ്റിനെകുറിച്ചൊക്കെ ലേശം വിവരം വെയ്ക്കാന്‍ ഇടയാക്കിയചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍. അതൊക്കെ കേവലം ചില ബ്ലോഗുകളിലേക്കും വ്യക്തികളിലേക്കും മാത്രം കേന്ദ്രീകരിക്കുകയും പഴയ ബ്ലോഗര്‍മാരില്‍ പലരും മൗനം പാലിക്കുകയും ചെയ്തത്‌ മടുപ്പുളവാക്കിയെന്നതും 'അരിയെത്ര പയറഞ്ഞാഴി' പോലുള്ള മറുപടികളും തമ്മില്‍തല്ലും ഒരിക്കലും ഗുണമാവില്ലന്ന് കണ്ട്‌ മറ്റ്‌പലരുടെയുമൊപ്പം ഞാനും ഇടംകാലിയാക്കി. പക്ഷേ കാര്യങ്ങള്‍ 'ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ' യെന്നമട്ടിലാണ്‌. മലയാളികളുടെ ബ്ലോഗ്‌ കൂട്ടായ്മക്ക്‌ തുരങ്കം വെക്കുന്ന രീതിയിലേക്കും , വ്യക്തിഹത്യയിലേക്ക്‌ തരം താഴുന്ന അവസ്ഥയിലേക്കും യാഹൂ ഭീമന്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഇതിനെല്ലാം കാരണമായ ബ്ലോഗ്‌ കോപ്പിയടിക്ക്‌ എതിരെ നടത്തുന്ന മാര്‍ച്ച്‌ അഞ്ചിലെ പ്രതിഷേധത്തിന്‌ ഞാനും കൂടുന്നു, ചില ചില്ലറ കാര്‍ട്ടൂണുകളുമായി. ആദ്യമായിട്ടാണ്‌ നിത്യേന ഉപയോഗിക്കുന്നതെങ്കിലും AutoCAD എന്ന സോഫ്റ്റ്‌ വെയറിലൂടെ കാര്‍ട്ടൂണ്‍ വരക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്‌ ഇതാദ്യം.

ആദ്യത്തെ കാര്‍ട്ടൂണ്‍ ഇന്ന്.




ഈ ചിത്രം പികാസ വെബില്‍

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

24 comments:

അലിഫ് /alif said...

കോപ്പിറൈറ്റിനെകുറിച്ചൊക്കെ ലേശം വിവരം വെയ്ക്കാന്‍ ഇടയാക്കിയചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍. പക്ഷേ അതൊക്കെ കേവലം ചില ബ്ലോഗുകളിലേക്കും വ്യക്തികളിലേക്കും മാത്രം കേന്ദ്രീകരിക്കുകയും പഴയ ബ്ലോഗര്‍മാരില്‍ പലരും മൗനം പാലിക്കുകയും ചെയ്തത്‌ മടുപ്പുളവാക്കിയെന്നതും 'അരിയെത്ര പയറഞ്ഞാഴി' പോലുള്ള മറുപടികളും തമ്മില്‍തല്ലും ഒരിക്കലും ഗുണമാവില്ലന്ന് കണ്ട്‌ മറ്റ്‌പലരുടെയുമൊപ്പം ഞാനും ഒരിക്കല്‍ ഇടംകാലിയാക്കി പോയതാണ്. പക്ഷേ കാര്യങ്ങള്‍ 'ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ' യെന്നമട്ടിലാണന്നതും, ആശയകുഴപ്പമുണ്ടാക്കി മലയാളികളുടെ ബ്ലോഗ്‌ കൂട്ടായ്മക്ക്‌ തുരങ്കം വെക്കുന്ന രീതിയിലേക്കും , വ്യക്തിഹത്യയിലേക്കും തരം താഴുന്ന അവസ്ഥയിലേക്ക് യാഹൂ ഭീമനും കൂട്ട് പ്രതികളും പെരുമാറുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ വയ്യ..

ബ്ലോഗ്‌ കോപ്പിയടിക്ക് എതിരേയും പകര്‍പ്പവകാശ സം‍രക്ഷണത്തിനുമായി നടത്തുന്ന 2007 മാര്‍ച്ച്‌ അഞ്ചിലെ പ്രതിഷേധത്തിന്‌ ഞാനും കൂടുന്നു, എന്നാലാവുന്ന ചില ചില്ലറ കാര്‍ട്ടൂണുകളുമായി..

ആദ്യത്തെ കാര്‍ട്ടൂണ്‍ ഇന്ന്..

(ചിത്രം വലുതായികാണാന്‍ ചിത്രത്തില്‍ തന്നെ ക്ലിക്കുക. അല്ലെങ്കില്‍ പികാസ വെബില്‍ പോയി ഡൌണ്‍ലോഡ് ചെയ്യുക..)

Cibu C J (സിബു) said...

വളരെ നന്നായി വരച്ചിരിക്കുന്നു!

aneel kumar said...

ഒരുപാടൊരുപാടു വിശദീകരണങ്ങളും ചര്‍ച്ചകളും കളവിനെപ്പറ്റി വായിച്ചെങ്കിലും അലിഫ്‌ജി ഇവിടെ എഴുതിയ വരികളാണ് എന്റെ വീക്ഷണവുമായി ചേര്‍ന്നു നില്‍ക്കുന്നതായിട്ട്, അതും കാച്ചിക്കുറുക്കിയ എഴുത്ത്, തോന്നിയത്.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചെണ്ട അതിനൊരു അധികപ്രചോദനവുമാവുന്നു.

നന്ദി.

വിശ്വപ്രഭ viswaprabha said...

അലിഫ്,

സമരപ്പന്തലിലേക്ക് ഈ ചെണ്ടക്കാരനും സ്വാഗതം!

നമ്മുടെ കുഞ്ഞുകുഞ്ഞുപരിഭവപ്പറച്ചിലുകള്‍ ഈ ചെണ്ടയുടെ മുറുകിയ പാണ്ടിമേളത്തിനുള്ളില്‍ അലിഞ്ഞലിഞ്ഞില്ലാതാവട്ടെ!

Haree said...

വളരെ മനോഹരമായ ചിത്രീകരണം. :) എനിക്കങ്ങട് പെരുത്തിഷ്ടായി...

അപ്പോള്‍ സമരപ്പന്തലിലേക്ക് സ്വാഗതം... ദാഹിക്കുമ്പോള്‍ സംഭാരം, ദാ ആ കൂജയിലുണ്ട്. ;)
--

Kaippally കൈപ്പള്ളി said...

അലിഫ് ഒരു നല്ല കലകാരനും ആണല്ലെ.

നല്ല cartoon.

വീണ്ടും ഇതുപോലെ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.

സമരത്തില്‍ ചേര്ന്നതില്‍ അതിയായ സന്തോഷം.

വിശ്വപ്രഭ viswaprabha said...

അലിഫ്, അതു പറയാന്‍ മറന്നു:
നന്നായി വരച്ചിട്ടുണ്ട് കാര്‍ട്ടൂണ്‍. ഓട്ടോകാഡില്‍ ഇങ്ങനെ വരച്ചെടുക്കുന്നത് കൌതുകകരം തന്നെ!

ഈ ബഹളമൊക്കെ കഴിഞ്ഞാലും ഇതേ ശൈലിയിലുള്ള കാര്‍ട്ടൂണുകള്‍ പതിവായി വരച്ചുകൊണ്ടിരിക്കണേ..

Very well done!

മഴത്തുള്ളി said...

അലിഫ്, വളരെ മനോഹരമായി വരച്ചിരിക്കുന്നു.

ആവനാഴി said...

Very fine cartoon Alif

സു | Su said...

കാര്‍ട്ടൂണ്‍ എനിക്ക് വല്യ ഇഷ്ടായീ... :)

പരാജിതന്‍ said...

അലിഫേ,
ഇത്‌ ഉഷാറായി. :)

Unknown said...

അലിഫേട്ടാ,
കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്. ഇനിയും വരയ്കുമല്ലോ. :-)

ദേവന്‍ said...

ഈ ഒറ്റ കാര്‍ട്ടൂണ്‍ കൊണ്ട് അലീഫ് വേണുമാഷിന്റെ ഒക്കെ നിലവാരമുള്ള ഒരു കാര്‍ട്ടൂണിസ്റ്റാണെന്ന് മനസ്സിലായി! ഭയങ്കരാ :)

മുസ്തഫ|musthapha said...

അലിഫ് ഭായ്, നല്ല കാര്‍ട്ടൂണ്‍... നന്നായിരിക്കുന്നു വര... അഭിനന്ദനങ്ങള്‍ :)

മലയാളം 4 U said...

ഓട്ടോ കാഡിലൂടെ ഇത്തരം ഒരു കാറ്ട്ടൂണ്‍ വരച്ചെന്ന് വിശ്വസിക്കാനാവുന്നില്ല. സമകാലീന സംഭവങ്ങളുമായി വിഷയത്തിന്‍ ഏറെ ബന്ധവുമുള്ളതിനാല്‍ വളരെ മനോഹരമായി എനിക്ക് തോന്നി.

Unknown said...

അലീഫ്,
നന്നായി, നല്ല രീതിയിലുള്ള, നമുക്ക് അറിയാവുന്ന രീതിയിലുള്ള മാന്യമായ പ്രതിഷേധം.
അഭിവാദ്യങ്ങള്‍.

നല്ല കാര്‍ട്ടൂണ്‍!

വേണു venu said...

അലീഫു് ഭായി,
നന്നായിരിക്കുന്നു. അവ്സരോചിതം.
നല്ല കാര്‍ടൂണ്‍‍.

krish | കൃഷ് said...

എന്തരത്.. പൊള്പൊളപ്പനായല്ലാ..
ചെണ്ടക്കോലോണ്ട് കൊട്ടാന്‍ മാത്രോല്ലാ.. വരക്കാനും പറ്റൂല്ലേ..
ഭേഷ്‌..

Santhosh said...

വിഷയമുള്‍ക്കൊണ്ട വര.

കരീം മാഷ്‌ said...

അലിഫേ നന്നായിട്ടുണ്ട് കാര്‍ട്ടൂണ്‍,
നല്ല നിലവാരമുള്ള ഒന്നാന്തരം കാര്‍ട്ടൂണ്‍.
തുടര്‍ന്നും വരക്കന്നേ!
ഇതൊരു നിമിത്തമായിന്നു പറഞ്ഞാല്‍ മതി.

ഞാനും ഈ വിഷയത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചതായിരുന്നു. അലിഫിന്റെ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ അതിന്റെ എട്ടയലത്തു നില്‍ക്കാന്‍ ത്രാണിയില്ലന്നു മനസ്സിലാക്കി അതു പോസ്റ്ററാക്കി.
നാളെ http://breeze-in-fantasy.blogspot.com/ എന്ന എന്റെ ഇംഗ്ലീഷ് ബ്ലോഗിലിടും.

Sreejith K. said...

Awesome sketch

അലിഫ് /alif said...

ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയും പ്രതികരണങ്ങള്‍. എന്റെ ആദ്യ കാര്‍ട്ടൂണ് ശ്രമത്തിന്ന്‌ തന്ന സ്വാഗത വചനങ്ങള്‍ക്കും അഭിനന്ദങ്ങള്‍ക്കും ,പ്രോത്സാഹനങ്ങള്‍ക്കും വളരെയധികം നന്ദി, എല്ലാവരോടും.

അപ്പോ എല്ലാരേയും സമരപന്തലില്‍ കാണാം ഇന്നത്തെ കാര്‍ട്ടൂണുമായി ചെണ്ടക്കാരന്‍ അവിടെയുണ്ട്‌.


- അലിഫ്

Inji Pennu said...

thanks :)

ദൃശ്യന്‍ said...

പ്രിയപ്പെട്ട അലിഫ്,

അസ്സലായിട്ടുണ്ട് കാര്‍‌ട്ടൂണ്‍‌

സസ്നേഹം
ദൃശ്യന്‍